ADVERTISEMENT

കണ്ണൂർ∙ സിപിഎമ്മിനു വേണ്ടി ആയുധം ഉണ്ടാക്കാൻ ഡിവൈഎഫ്ഐയെ ചുമതലപ്പെടുത്തിയിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ബോംബ് നിർമാണക്കേസിൽ സന്നദ്ധ പ്രവർത്തകനെ അറസ്റ്റ് ചെയ്തിട്ടുണ്ടോയെന്നു പൊലീസും ഡിവൈഎഫ്ഐക്കാർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അവരും പരിശോധിക്കട്ടെ.

ഡിവൈഎഫ്ഐ സിപിഎമ്മിന്റെ പോഷകസംഘടനയല്ല. ഞങ്ങൾക്ക് അങ്ങനെയൊരു പോഷകസംഘടനാ സംവിധാനമില്ല. യുവജനസംഘടനയിൽ ഞങ്ങൾ പ്രവർത്തിക്കുന്നുണ്ട്. യൂത്ത് കോൺഗ്രസ് കോൺഗ്രസിന്റെ പോഷകസംഘടനായാണ്. ഞങ്ങൾക്ക് അങ്ങനെയില്ല.

പാനൂർ ബോംബ് നിർമാണക്കേസിൽ ഉൾപ്പെട്ടവർക്കു സിപിഎമ്മുമായി ബന്ധമില്ലെന്ന് ആവർത്തിച്ച ഗോവിന്ദൻ ആത്മസംയമനം പാലിച്ച് മുന്നോട്ടു പോകുന്ന സിപിഎമ്മിനു ബോംബ് ഉണ്ടാക്കേണ്ട കാര്യമില്ലെന്നും പറഞ്ഞു. ദല്ലാൾ നന്ദകുമാർ മുഖവിലയ്ക്കെടുക്കാൻ പറ്റുന്നയാളല്ല. പറയുന്നതു മുഴുവൻ തള്ളിക്കളയാനും പറ്റില്ല. രാജ്യരക്ഷയുമായി ബന്ധപ്പെട്ട വിഷയമാണ്. നന്ദകുമാറിന്റെ ആരോപണം സംബന്ധിച്ച് പരിശോധന വേണം – എം.വി.ഗോവിന്ദൻ പറഞ്ഞു.

English Summary:

MV Govindan on Panoor bomb blast case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com