ADVERTISEMENT

തിരുവനന്തപുരം ∙ കേന്ദ്ര സർക്കാരിനെതിരെ നൽകിയ കേസിൽ സുപ്രീം കോടതിയിൽ കേരളത്തിനു വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ കപിൽ സിബലിനു സംസ്ഥാന സർക്കാർ ഇതുവരെ അനുവദിച്ചത് 90.5 ലക്ഷം രൂപ. കേരളത്തിന്റെ കടമെടുപ്പു പരിധി ഉയർത്തണമെന്ന് ആവശ്യപ്പെട്ടു ഫെബ്രുവരി 13നു സുപ്രീംകോടതിയിൽ ഹാജരായ കപിൽ സിബലിന് 15.5 ലക്ഷം രൂപ അനുവദിച്ച് കഴിഞ്ഞ ദിവസം നിയമവകുപ്പ് ഉത്തരവിറക്കി.

കടമെടുപ്പു കേസിൽ സുപ്രീംകോടതിയിൽ മുൻപ് 5 തവണ ഹാജരായതിനും നിയമോപദേശത്തിനുമായി 75 ലക്ഷം രൂപ കപിൽ സിബലിന് അനുവദിച്ച് മാർച്ച് നാലിന് ഉത്തരവിറക്കിയിരുന്നു. ഫീസ് ഇനത്തിൽ ഇനി 1.6 കോടി രൂപ കൂടി അദ്ദേഹത്തിനു നൽകാനുണ്ട്. കടമെടുപ്പു പരിധി ഉയർത്തണമെന്ന ആവശ്യം കോടതി അംഗീകരിച്ചിരുന്നില്ല.

ധനരംഗത്തെ കെടുകാര്യസ്ഥത ആണ് കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്കു കാരണമെന്നായിരുന്നു സുപ്രീം കോടതിയുടെ കണ്ടെത്തൽ. ഇടക്കാല ഉത്തരവ് വേണമെന്ന കേരളത്തിന്റെ ആവശ്യം തള്ളിയാണ് ഹർജി ഭരണഘടനാ ബെഞ്ചിനു വിട്ടത്. 

English Summary:

Kerala government alloted ninty lakh above as fee to Kapil Sibal for Case against Central government

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com