ADVERTISEMENT

കോഴിക്കോട്. മെഡിക്കൽ കോളജിൽ വച്ച് ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ നീതിക്കായി പോരാടുന്ന കെ.കെ.ഹർഷിന വീണ്ടും ആശുപത്രിയിൽ. മലാപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഹർഷിനയെ ന്യൂറോളജി, സർജറി വിഭാഗം ഡോക്ടർമാർ പരിശോധിച്ചു. കൈകളിലെ അസഹനീമായ വേദനയും വയറ്റിൽ നിന്ന് ശസ്ത്രക്രിയയിലൂടെ കത്രിക നീക്കം ചെയ്ത ഭാഗത്തെ അസാധാരണമായ വളർച്ചയും കാരണമാണ് ആശുപത്രിയിലെത്തിയത്. വയറ്റിൽ ശസ്ത്രക്രിയ വേണമെന്നാണ് ആശുപത്രിയിൽ നിന്ന് അറിയിച്ചിരിക്കുന്നത്. 

തുടർ ചികിത്സയ്ക്കുമായി ഏറെ സാമ്പത്തിക പ്രയാസം അനുഭവിക്കുകയാണെന്നും സർക്കാർ കൂടെയുണ്ടെന്ന് പറയുന്നതല്ലാതെ ഇതുവരെ ഒരു വിധത്തിലുള്ള സഹായവും ലഭിച്ചിട്ടില്ലെന്നും ഹർഷിന ആശുപത്രിയിൽ വച്ച് പറഞ്ഞു. ആശുപത്രിയിൽ കിടക്ക ഒഴിവില്ലാത്തതിനാൽ അടുത്തദിവസം വീണ്ടുമെത്തി ശസ്ത്രക്രിയ്ക്കു വിധേയയാകും. മെഡിക്കൽ കോളജിലെ ഡോക്ടർമാർ പ്രതികളായ കേസ് 19ന് കുന്നമംഗലം കോടതി പരിഗണിക്കും.

English Summary:

Harsheena again in hospital

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com