ADVERTISEMENT

തിരുവനന്തപുരം ∙ കേന്ദ്ര മന്ത്രിയും എൻഡിഎ സ്ഥാനാർഥിയുമായ രാജീവ് ചന്ദ്രശേഖറിന് എതിരെ വ്യാജ വാർത്ത പ്രചരിപ്പിച്ചെന്ന പരാതിയിൽ ശശി തരൂർ എംപിയെ പ്രതിയാക്കി സൈബർ ക്രൈം പൊലീസ് കേസ് എടുത്തു. രാജീവ് ചന്ദ്രശേഖർ വോട്ടിനായി മണ്ഡലത്തിലെ വോട്ടർമാർക്കും മതമേലധ്യക്ഷന്മാർക്കും പണം വാഗ്ദാനം ചെയ്തു എന്നു വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിൽ തരൂർ പറഞ്ഞെന്നാണു പരാതി. ബിജെപി തിരഞ്ഞെടുപ്പ് ലീഗൽ കൺവീനർ ജെ.എസ്.പത്മകുമാറാണു പരാതി നൽകിയത്. 

English Summary:

A case was filed against Shashi Tharoor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com