ADVERTISEMENT

സനാ (യെമൻ)∙ യെമനിലെ ജയിലിൽ കഴിയുന്ന മകൾ നിമിഷപ്രിയയുടെ മോചനത്തിനുള്ള ശ്രമങ്ങൾ അമ്മ പ്രേമകുമാരി അടുത്ത ദിവസം ആരംഭിക്കും. ഇന്നു മുതൽ മൂന്നു ദിവസം യെമനിൽ പൊതു അവധിദിനങ്ങളാണ്. അതു കഴിയുന്നതോടെ പ്രേമകുമാരിയും യെമൻ പ്രവാസിയും സേവ് നിമിഷപ്രിയ ഇന്റർനാഷനൽ ആക്‌ഷൻ കൗൺസിൽ പ്രതിനിധിയുമായ സാമുവേൽ ജെറോമും നിമിഷയുടെ മോചനത്തിനുള്ള ശ്രമങ്ങൾ ആരംഭിക്കും.

ഇവരെ സഹായിക്കാൻ ഇന്ത്യൻ എംബസി നിയോഗിച്ച അഭിഭാഷകനും സനയിലെത്തിയിട്ടുണ്ട്. നിമിഷപ്രിയയെ കഴിഞ്ഞ ദിവസം പ്രേമകുമാരി ജയിലിൽ സന്ദർശിച്ചിരുന്നു. യെമൻ പൗരൻ തലാൽ അബ്ദുമഹ്ദി 2017ൽ കൊല്ലപ്പെട്ട കേസിലാണു പാലക്കാട് കൊല്ലങ്കോട് സ്വദേശിനിയും നഴ്സുമായ നിമിഷപ്രിയയെ വിചാരണക്കോടതി വധശിക്ഷയ്ക്കു വിധിച്ചത്. തലാൽ അബ്ദുമഹ്ദിയുടെ കുടുംബത്തിനു ബ്ലഡ് മണി നൽകിയുള്ള ജയിൽമോചനത്തിനാണു ശ്രമം. 

English Summary:

Attempt for Release of Nimishapriya will begin next day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com