തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കു പോകാനുള്ള തയാറെടുപ്പിനിടെ അബദ്ധത്തിൽ വെടി; ഇടുക്കിയിൽ പൊലീസുകാരന് സസ്പെൻഷൻ
Mail This Article
×
കാഞ്ഞാർ (ഇടുക്കി)∙ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കു പോകാനുള്ള തയാറെടുപ്പിനിടെ അബദ്ധത്തിൽ വെടിയുതിർത്ത പൊലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. തൊടുപുഴ സ്വദേശി ഇ.എച്ച്. ഫൈസലിനെയാണ് (37) ജില്ലാ പൊലീസ് മേധാവി സസ്പെൻഡ് ചെയ്തത്. പൊലീസ് സ്റ്റേഷനിൽ ആയുധങ്ങൾ സൂക്ഷിച്ചിരുന്ന മുറിയിൽ വ്യാഴാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം.
തോക്കുകൾ സൂക്ഷിച്ചിരുന്ന മുറിയിലാണ് വെടി പൊട്ടിയത്. വെടി തറയിലേക്കായതിനാൽ അപകടം ഒഴിവാകുകയായിരുന്നു. സംഭവത്തെക്കുറിച്ച് കാഞ്ഞാർ പൊലീസ് സ്റ്റേഷനിൽ എത്തി അന്വേഷണം നടത്തിയ തൊടുപുഴ ഡിവൈഎസ്പിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
English Summary:
Police officer suspended for accidental firing
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.