റിസോർട്ടിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ: ഇ.ഡി പരിശോധന തുടങ്ങി
Mail This Article
കൊച്ചി∙ കണ്ണൂർ മൊറാഴയിലെ വൈദേകം റിസോർട്ടിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കുന്നതായുള്ള പരാതിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) വസ്തുതാ പരിശോധന തുടങ്ങി. ആരോപണവുമായി ബന്ധപ്പെട്ടു നിലവിൽ എഫ്ഐആർ റജിസ്റ്റർ ചെയ്യാത്തതിനാൽ കേസെടുത്ത് അന്വേഷണം നടത്താൻ ഇ.ഡിക്കു കഴിയില്ല.
സിപിഎം കേന്ദ്രകമ്മിറ്റിയംഗം ഇ.പി.ജയരാജന്റെ കുടുംബത്തിനു ഓഹരി പങ്കാളിത്തമുള്ള റിസോർട്ടിന്റെ നടത്തിപ്പു ചുമതല കേന്ദ്രമന്ത്രിയും ബിജെപിയുടെ തിരുവനന്തപുരം സ്ഥാനാർഥിയുമായ രാജീവ് ചന്ദ്രശേഖറിന്റെ നിരാമയ റിട്രീറ്റ്സിനാണെന്ന വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു.
2023 മാർച്ചിൽ ആദായനികുതി വകുപ്പ് വൈദേകത്തിൽ പരിശോധന നടത്തിയിരുന്നു. അതിനു ശേഷമാണു നടത്തിപ്പു ചുമതല നിരാമയ റിട്രീറ്റ്സിനു കൈമാറുന്നത്. അതിനു മുൻപു റിസോർട്ട് നടത്തിയിരുന്നവരുടെ പേരിലാണു കള്ളപ്പണം വെളുപ്പിക്കൽ ആരോപണം ഉയരുന്നത്.