ADVERTISEMENT

കൊച്ചി∙ ഫ്ലാറ്റിന്റെ ആറാം നിലയിൽ നിന്നു മാതാവു താഴേക്കു വലിച്ചെറിഞ്ഞു കൊലപ്പെടുത്തിയ നവജാത ശിശുവിന്റെ മൃതദേഹം ഇന്നു സംസ്കരിക്കും. രാവിലെ 10ന് പച്ചാളം ശ്മശാനത്തിലായിരിക്കും സംസ്കാരം. ഇതിനായി കുഞ്ഞിന്റെ അമ്മയുടെയും മാതൃപിതാവിന്റെയും അനുമതി പൊലീസ് ഇന്നലെ വാങ്ങി.  മൃതദേഹം ഇന്നു രാവിലെ പൊലീസ് ഏറ്റുവാങ്ങും. സംസ്കാര വിവരം കോർപറേഷൻ അധികൃതരെയും അറിയിച്ചിട്ടുണ്ട്. 

അതേസമയം, റിമാൻഡിലായ ശേഷവും അണുബാധയെ തുടർന്നു സ്വകാര്യ ആശുപത്രിയുടെ ഐസിയുവിൽ തുടരുകയാണു കേസിലെ പ്രതിയായ മാതാവ്. ഇവരെ ഇന്നലെയും പൊലീസിനു ചോദ്യം ചെയ്യാൻ കഴിഞ്ഞില്ല. ഇവരുടെ മാനസികാവസ്ഥ സാധാരണ നിലയിലാകും വരെ കാത്തിരിക്കാനാണു പൊലീസിന്റെ തീരുമാനം.

English Summary:

Kochi Infant's tragic Death: Body to be cremated today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com