ജില്ലാ കേന്ദ്രങ്ങളിൽ പലസ്തീൻ ഐക്യദാർഢ്യം സംഘടിപ്പിക്കാൻ സിപിഎം
Mail This Article
×
തിരുവനന്തപുരം∙ പലസ്തീന് ഐക്യദാർഢ്യവുമായി ജില്ലാ കേന്ദ്രങ്ങളിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാൻ സിപിഎം തീരുമാനം. മേയ് 20ന് അകം പരിപാടികൾ നടത്തും. തെക്കൻ ഗാസ നഗരമായ റഫയിൽ ഹമാസ് വെടിനിർത്തൽ അംഗീകരിച്ചിട്ടും ഇസ്രയേൽ ആക്രമണം അഴിച്ചുവിടുകയാണെന്നും ഗാസയെ തകർക്കാൻ ഇസ്രയേൽ കോപ്പുകൂട്ടുകയാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു.
ആത്മവിശ്വാസം നഷ്ടപ്പെട്ട നരേന്ദ്രമോദി വർഗീയ വിദ്വേഷം പ്രചരിപ്പിക്കുകയാണെന്നു ഗോവിന്ദൻ ആരോപിച്ചു. ഇതുപോലെ ‘ചീപ്പ്’ ആയ, ദുർബലനായ ഒരു പ്രധാനമന്ത്രിയെ രാജ്യം കണ്ടിട്ടില്ല. നെഞ്ചളവിന്റെ വീതിയും നീളവും വച്ചാണ് ആളുകൾ വലിയ പ്രതീക്ഷ പ്രകടിപ്പിച്ചത്. ദേവികുളം മുൻ എംഎൽഎ എസ്.രാജേന്ദ്രൻ പാർട്ടി വിടില്ലെന്നാണു തന്റെ വിശ്വാസമെന്നും പോകുന്നെങ്കിൽ പോകട്ടെയെന്നും ഗോവിന്ദൻ പറഞ്ഞു.
English Summary:
CPM to organize Palestine solidarity in district centers
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.