ADVERTISEMENT

തിരുവനന്തപുരം∙ പുരപ്പുറ സോളർ പദ്ധതി നടപ്പാക്കിയവർക്ക് ഇൗ മാസവും കഴിഞ്ഞ മാസവും ഉയർന്ന വൈദ്യുതി ബിൽ വന്നതോടെ വിശദീകരണവുമായി കെഎസ്ഇബി. സോളർ ബിൽ സെറ്റിൽമെന്റ് സെപ്റ്റംബറിൽ നിന്നു മാർച്ചിലേക്കു മാറ്റിയതാണ് ഉപഭോക്താക്കൾക്കും വൻ തിരിച്ചടിയായത്. ഉയർന്ന ബിൽ തുകയ്ക്കെതിരെ  മുൻ ഡിജിപി ആർ.ശ്രീലേഖയടക്കം സമൂഹമാധ്യമങ്ങളിൽ വിമർശനവുമായി രംഗത്തെത്തി. 

∙ ഉപഭോക്താക്കളുടെ മുഖ്യ പരാതി: സോളർ പ്ലാന്റ് സ്ഥാപിച്ചവർക്ക് കഴിഞ്ഞ 2 മാസമായി ഉയർന്ന ബിൽ വരുന്നു. സോളർ ഉപയോഗിക്കുന്നവർക്ക് കെഎസ്ഇബി രഹസ്യമായി വൈദ്യുതി ചാർജ് കൂട്ടി. ഓൺഗ്രിഡ് പദ്ധതിയിൽനിന്നു പിൻമാറി ബാറ്ററിയിൽ വൈദ്യുതി ശേഖരിക്കുന്ന ഓഫ് ഗ്രിഡ് പദ്ധതിയാണ് നല്ലത്. ഉപയോഗം കൂടാതെ  ബിൽ തുക ഉയരുന്നു. 

∙ അധികൃതരുടെ വിശദീകരണം: സോളർ ബില്ലിങ്ങിനെക്കുറിച്ച് ധാരണയില്ലാത്തവരാണ് ആരോപണം ഉന്നയിക്കുന്നത്. വൈദ്യുതിക്ക്  രാജ്യത്ത് ഡൈനമിക് പ്രൈസിങ്ങാണ് നിലവിലുള്ളത്. പകൽ‍‍ സമയത്തെ (സോളർ‍‍ മണിക്കൂറുകൾ‍) വിലയെക്കാൾ‍‍ വളരെക്കൂടുതലാണ് വൈകിട്ട് 6നും 12നും ഇടയിലെ വൈദ്യുതി വില. സോളർ ഉൽപാദനം പകലാണു നടക്കുക. അതിനാൽ പകലിലെ ഉപയോഗവും ഉൽപാദനവും തമ്മിൽ താരതമ്യം ചെയ്യുമ്പോൾ ഉപയോക്താവിനു ലാഭമുണ്ടാകും. എന്നാൽ  ഇൗ മാസങ്ങളിൽ രാത്രി വൈദ്യുതി ഉപയോഗം കുതിച്ചുയരുന്നതിനാൽ ബിൽ തുക കൂടുക സ്വാഭാവികം. 

English Summary:

Battle over KSEB's high solar bill

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com