ADVERTISEMENT

തിരുവനന്തപുരം∙ 3 സർവകലാശാലകളിലെ വൈസ് ചാൻസലർമാരുടെ നിയമന സാധുത, സ്ഥിരം വിസിമാർ ഇല്ലാത്ത സർവകലാശാലകളിലെ സേർച് കമ്മിറ്റി രൂപീകരണം എന്നിവ സംബന്ധിച്ച് നിയമോപദേഷ്ടാവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്നു ചർച്ച നടത്തും. ഗവർണറുടെ അഡീഷനൽ ചീഫ് സെക്രട്ടറി നാട്ടിൽ നിന്ന് എത്താൻ വൈകിയതിനെത്തുടർന്ന് ചർച്ച മാറ്റിവച്ചിരുന്നു. 

യുജിസി ചട്ടങ്ങൾക്കു വിരുദ്ധമായി വെറ്ററിനറി, ഡിജിറ്റൽ, ഓപ്പൺ സർവകലാശാലാ വിസിമാരെ നിയമിച്ചതിന്റെ സാധുതയാണ് ചർച്ച ചെയ്യുക. സ്ഥിരം വിസിമാർ ഇല്ലാത്ത വാഴ്സിറ്റികളിൽ  യുജിസി ചട്ടം അനുസരിച്ചു സേർച് കമ്മിറ്റി രൂപീകരണവുമായി മുന്നോട്ടു പോകുന്നതിലും തീരുമാനം എടുത്തേക്കും.

കണ്ണൂർ വിസിയുടെ ചുമതല വഹിക്കുന്ന ഡോ.എസ്.ബിജോയ് നന്ദൻ 31നു വിരമിക്കുന്നതിനാൽ അദ്ദേഹത്തിനു തുടരാൻ അനുമതി നൽകും. ഗവർണർ 24 വരെ സ്ഥലത്തുണ്ട്. അതിനു മുൻപ് സർവകലാശാലാ കാര്യങ്ങളിൽ ഉത്തരവ് പുറപ്പടുവിക്കാനാണ് സാധ്യത.

English Summary:

Governor's discussion today regarding Vice Chancellor Appointment, Search Committee

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com