പൊലീസ് നർകോട്ടിക് വിഭാഗത്തിന് കേസെടുക്കാൻ അധികാരം
Mail This Article
×
തിരുവനന്തപുരം∙ പൊലീസിലെ നർകോട്ടിക് വിഭാഗത്തിന് കൂടുതൽ അധികാരം നൽകി ഉത്തരവിറങ്ങി. ലഹരിമരുന്നു വേട്ടയ്ക്ക് നിയോഗിക്കപ്പെട്ട ഈ വിഭാഗത്തിനു കേസെടുക്കുന്നതിന് അധികാരമുണ്ടായിരുന്നില്ല. ലഹരിസംഘത്തെ പിടികൂടിയാലും തൊട്ടടുത്ത സ്റ്റേഷനിൽ ഏൽപിക്കുക മാത്രമായിരുന്നു ചുമതല.
എസ്പിക്കു കീഴിലുള്ള ഡിസ്ട്രിക്ട് ആന്റി നർകോട്ടിക് സ്പെഷൽ ആക്‌ഷൻ ഫോഴ്സിലെ എസ്ഐ റാങ്കിനു മുകളിലുള്ള ഉദ്യോഗസ്ഥർ, സിഐമാർ, ക്രൈംബ്രാഞ്ച്, നർകോട്ടിക് സെൽ ഡിവൈഎസ്പിമാർ എന്നിവർക്കു ലഹരി വസ്തുക്കൾ കണ്ടെത്താനുള്ള പരിശോധന നടത്താനും ചോദ്യം ചെയ്യാനും പ്രതികളെ അറസ്റ്റ് ചെയ്യാനുമുള്ള അധികാരം നൽകിയാണ് പുതിയ ഉത്തരവ്.
English Summary:
Order was issued giving more powers to the narcotics department of police
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.