ADVERTISEMENT

തിരുവനന്തപുരം ∙ സോളർ സമരം തുടങ്ങും മുൻപുതന്നെ ഒത്തുതീർപ്പ് ചർച്ചയും ആരംഭിച്ചിരുന്നതായി അന്ന് ഇടതുപക്ഷ സഹയാത്രികനായിരുന്ന ചെറിയാൻ ഫിലിപ്പ് വെളിപ്പെടുത്തി. സമരം തുടങ്ങിയതിന്റെ തലേന്ന് കൈരളി ടിവി എംഡി ജോൺ ബ്രിട്ടാസിനൊപ്പം താൻ, ആഭ്യന്തരമന്ത്രിയായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണനെ വീട്ടിൽ പോയി കണ്ടതായി ചാനൽ അഭിമുഖത്തിൽ ചെറിയാൻ പറഞ്ഞു. സർക്കാരും സമരക്കാരും നേരിടാവുന്ന പ്രശ്നങ്ങൾ സംസാരിച്ചു. ഏതെങ്കിലും ഘട്ടത്തിൽ സമരം അവസാനിപ്പിക്കണമെന്ന ഉദ്ദേശ്യത്തിന്റെ ഭാഗമായാണ് ചർച്ച മുൻകൂട്ടി നടന്നതെന്നും ചെറിയാൻ പറഞ്ഞു.

സമരം തീർക്കാൻ മുൻകയ്യെടുത്തത് അതു നടത്തിയ സിപിഎം തന്നെയാണെന്ന ആക്ഷേപം ചർച്ചയായതിനിടയിലാണ്, സമരത്തിനു മുൻപുതന്നെ ചർച്ച തുടങ്ങിയെന്ന ചെറിയാന്റെ വെളിപ്പെടുത്തൽ. എന്നാൽ, സമരത്തിന്റെ തലേന്ന് മുഖാമുഖം കണ്ടിട്ടില്ലെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രതികരിച്ചു. ഫോണിൽ ആശയവിനിമയം നടന്നിരിക്കാം. ക്രമസമാധാന പ്രശ്നം ഒഴിവാക്കാൻ ഭരണപരമായ വൈദഗ്ധ്യം കാണിച്ചിട്ടുണ്ട്. ടി.പി.ചന്ദ്രശേഖരൻ കേസുമായി സോളർ കേസിനെ ബന്ധിപ്പിക്കുന്നത് ചില തുന്നൽ വിദഗ്ധരാണ്. രണ്ടു കേസുകളും തമ്മിൽ ഒരു ബന്ധവുമില്ല. താൻ നടത്തിയ എല്ലാ ചർച്ചകളും ഉമ്മൻ ചാണ്ടിയുടെ അറിവോടെയായിരുന്നുവെന്നും തിരുവഞ്ചൂർ വ്യക്തമാക്കി.

സമരക്കാരെ അഭിസംബോധന ചെയ്യുന്നതിനിടെ എകെജി സെന്ററിൽ എത്താൻ ആവശ്യപ്പെട്ടെന്നും അവിടെ എത്തിയപ്പോൾ സമരം അവസാനിപ്പിക്കാനുള്ള തീരുമാനം എടുത്തുകഴി‍ഞ്ഞിരുന്നുവെന്നും അന്ന് എൽഡിഎഫിലായിരുന്ന ആർഎസ്പി നേതാവ് എൻ.കെ.പ്രേമചന്ദ്രൻ എംപി പറഞ്ഞു. ഊരാക്കുടുക്കിൽ അകപ്പെട്ട സിപിഎം അതിൽനിന്ന് രക്ഷപ്പെടാനായി ശ്രമം നടത്തിയെങ്കിൽ തെറ്റു പറയാനാവില്ലെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ പ്രതികരിച്ചു. ആ സമരം ചരിത്രപരമായ തെറ്റാണെന്ന് സിപിഎം മനസ്സിലാക്കുകയാണ് വേണ്ടതെന്ന് ചാണ്ടി പറഞ്ഞു.

English Summary:

settlement talks were held before starting solar strike

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com