ADVERTISEMENT

കൽപറ്റ ∙ വെറ്ററിനറി ക്യാംപസ് വിദ്യാർഥി ജെ.എസ്. സിദ്ധാർഥന്റെ മരണം അന്വേഷിക്കാൻ ഗവർണർ നിയോഗിച്ച ജുഡീഷ്യൽ കമ്മിഷൻ പൂക്കോട് സർവകലാശാലയിൽ സന്ദർശനം നടത്തി. വൈസ് ചാൻസലറുമായും പൂക്കോട് വെറ്ററിനറി കോളജ് അധികൃതരുമായും കമ്മിഷൻ ‍ കൂടിക്കാഴ്ച നടത്തി. സിദ്ധാർഥൻ റാഗിങ്ങിനിരയായ ഹോസ്റ്റലിലും, സിദ്ധാർഥനു മർദനമേറ്റ കുന്നിൻമുകളിലും കമ്മിഷൻ എത്തി. കേസുമായി ബന്ധപ്പെട്ട രേഖകൾ കോളജ് അധികൃതരിൽ നിന്നു കമ്മിഷൻ ഏറ്റുവാങ്ങി. 

രാവിലെ 10.30 ന് ആരംഭിച്ച സന്ദർശനം 3.30 വരെ നീണ്ടു. അടുത്ത സിറ്റിങ്ങിന്റെ തീയതി തീരുമാനിച്ചിട്ടില്ല. റിട്ട. ജ‍ഡ്ജി എ. ഹരിപ്രസാദിന്റെ നേതൃത്വത്തിലാണു കമ്മിഷന്റെ പ്രവർത്തനം. സിദ്ധാർഥൻ മരിക്കാനിടയായ സംഭവത്തിൽ കോളജ്, ഹോസ്റ്റൽ അധികൃതർക്കുണ്ടായ വീഴ്ചകളെക്കുറിച്ച് കമ്മിഷൻ അന്വേഷിക്കും. 3 മാസത്തിനകം റിപ്പോർട്ട് നൽകാനാണു നിർദേശം. 

English Summary:

JS Siddharth Death: Judicial commission conducted evidence collection

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com