ADVERTISEMENT

തിരുവനന്തപുരം ∙ സ്വകാര്യ നഴ്സിങ് കോളജ് മാനേജ്മെന്റ് അസോസിയേഷനുകൾ ചരക്ക് സേവന നികുതി (ജിഎസ്ടി) നൽകണമെന്ന ധന വകുപ്പിന്റെ നിർദേശം പിൻവലിപ്പിക്കാൻ ധനമന്ത്രി കെ.എൻ.ബാലഗോപാലുമായും മുഖ്യമന്ത്രി പിണറായി വിജയനുമായും ചർച്ച നടത്താമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജിന്റെ ഉറപ്പ്. നികുതി നോട്ടിസ് റദ്ദാക്കിയാൽ മാനേജ്മെന്റ് സീറ്റുകളിൽ ഏകജാലക രീതിയിൽ പ്രവേശനം തുടരാമെന്ന് അസോസിയേഷൻ പ്രതിനിധികളുടെ വാക്ക്. അന്തിമ തീരുമാനം 28നു മുൻപ് ഉണ്ടാകും. 

സ്വകാര്യ നഴ്സിങ് കോളജ് മാനേജ്മെന്റുകളുമായി ആരോഗ്യമന്ത്രി നടത്തിയ ചർച്ചയിലാണു തീരുമാനങ്ങൾ. അസോസിയേഷനുകളുടെ ജനറൽ ബോഡി യോഗം 28നു നടക്കും. അതിനു മുൻപ് അനുകൂല തീരുമാനം ഉണ്ടാകണമെന്നാണ് അവരുടെ ആവശ്യം. 

ചർച്ചയിലെ മറ്റു തീരുമാനങ്ങൾ: 

∙ 28 കോടി രൂപ ജിഎസ്ടി അടയ്ക്കണമെന്ന് ധനവകുപ്പിന്റെ നോട്ടിസ് ആരോഗ്യ സർവകലാശാലയ്ക്കു ലഭിച്ചിട്ടുണ്ട്. ഇതിന്റെ വിഹിതം അടയ്ക്കാമെന്നു സത്യവാങ്മൂലം നൽകാത്ത കോളജുകൾക്ക് അഫിലിയേഷൻ നൽകില്ലെന്നു സർവകലാശാല അറിയിച്ചിരുന്നു. സർവകലാശാലാ അധികൃതരോടു താൻ സംസാരിച്ചെന്നും സത്യവാങ്മൂലം നൽകേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു. അഫിലിയേഷൻ വൈകാതെ ലഭിക്കും. 

∙ സർവകലാശാലയും മാനേജ്മെന്റുകളും തമ്മിലുള്ള മറ്റു പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ പ്രത്യേകയോഗം വിളിക്കും. 

∙ സ്വകാര്യ നഴ്സിങ് കോളജ് അധ്യാപകരുടെയും ജീവനക്കാരുടെയും ശമ്പളം നിശ്ചയിക്കാൻ ആരോഗ്യ വകുപ്പ് പ്രത്യേക സമിതിയെ നിയോഗിക്കും. 

∙ പരിശോധന കൂടാതെ തന്നെ അഫിലിയേഷൻ പുതുക്കി നൽകാൻ 24നു നടക്കുന്ന കൗൺസിൽ യോഗത്തിൽ തീരുമാനമെടുക്കണമെന്നു മന്ത്രി നിർദേശം നൽകും. 

∙ സ്വന്തം നിലയിൽ പ്രവേശനം നടത്തുന്ന കോളജുകൾ തലവരി വാങ്ങുന്നുണ്ടെങ്കിൽ സ്ഥാപനത്തിനെതിരെ കർശന നടപടിയെടുക്കും.

English Summary:

Discussion with Chief Minister and Finance Minister to avoid GST for Nursing admission says Veena george

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com