മനോരമ ചീഫ് എഡിറ്റേഴ്സ് ട്രോഫി പുരസ്കാര സമർപ്പണം നാളെ
Mail This Article
കോട്ടയ്ക്കൽ ∙ കേരളത്തിലെ മികച്ച കോളജ് മാഗസിനു മലയാള മനോരമ നൽകുന്ന ചീഫ് എഡിറ്റേഴ്സ് ട്രോഫിയുടെയും കാഷ് അവാർഡിന്റെയും സമർപ്പണം നാളെ 2നു കോട്ടയ്ക്കൽ വൈദ്യരത്നം പി.എസ്.വാരിയർ ആയുർവേദ കോളജ് ഓഡിറ്റോറിയത്തിൽ നടക്കും.
എഴുത്തുകാരൻ എൻ.എസ്. മാധവൻ, സംവിധായകൻ വിപിൻ ദാസ് എന്നിവർ പുരസ്കാരങ്ങൾ സമ്മാനിക്കും. പ്രിൻസിപ്പൽ ഡോ. ബീന റോസ് അധ്യക്ഷത വഹിക്കും. ചീഫ് എഡിറ്റേഴ്സ് ട്രോഫി കോട്ടയ്ക്കൽ വൈദ്യരത്നം പി.എസ്.വാരിയർ ആയുർവേദ കോളജും രണ്ടാം സമ്മാനം കോഴിക്കോട് ഫാറൂഖ് കോളജും മൂന്നാം സമ്മാനം കോഴിക്കോട് ഗവ. ആർട്സ് ആൻഡ് സയൻസ് കോളജും ഏറ്റുവാങ്ങും.
മാഗസിൻ എഡിറ്റർമാർക്ക് യഥാക്രമം 50,000 രൂപ, 30,000 രൂപ, 20,000രൂപ വീതം കാഷ് അവാർഡും ട്രോഫിയും സമ്മാനിക്കും. മാഗസിനുകളിൽ പ്രസിദ്ധീകരിച്ച മികച്ച മലയാളം കഥയ്ക്കുള്ള പുരസ്കാരം (5,001 രൂപ വീതം) കെ.കെ.അനുഷ, കാവ്യ അയ്യപ്പൻ, അവനി ബിസൽ എന്നിവർ ഏറ്റുവാങ്ങും.