കാട്ടാനകളുടെ കണക്കെടുപ്പ് ഇന്നും നാളെയും കൂടി
Mail This Article
×
തിരുവനന്തപുരം ∙ സംസ്ഥാനത്തെ നാല് ആന സങ്കേതങ്ങളിലും കാട്ടാനകളുടെ കണക്കെടുപ്പ് ഇന്നലെ രാവിലെ ആറുമണി മുതൽ വൈകിട്ട് ആറു വരെ നടന്നു.
സങ്കേതങ്ങളെ 10 ചതുരശ്ര കിലോമീറ്ററുകളുടെ ബ്ലോക്കുകളായി തിരിച്ചാണ് വിവരശേഖരണം. ആനമുടി, നിലമ്പൂർ, പെരിയാർ, വയനാട് ആനസങ്കേതങ്ങളിലായി ആകെ 610 ബ്ലോക്കുകളുണ്ട്. ഇന്നും നാളെയും കൂടി കണക്കെടുപ്പു തുടരും.
നേരിട്ട് കാണുന്ന ആനകളുടെ ജിപിഎസ് വിവരങ്ങളാണ് ഇന്നലെ ശേഖരിച്ചത്. പരോക്ഷ കണക്കെടുപ്പായ ഡങ് കൗണ്ട് രീതിയാണ് ഇന്ന് നടത്തുക. നാളെ ഓപ്പൺ ഏരിയ കൗണ്ട് രീതിയിൽ ആനകളുടെ പ്രായം, ലിംഗ വ്യത്യാസം എന്നിവ രേഖപ്പെടുത്തും.
തമിഴ്‌നാട്, കർണാടക, ആന്ധ്ര സംസ്ഥാനങ്ങളും കേരളത്തിനൊപ്പം ഇതേ സമയത്ത് കാട്ടാനകളുടെ എണ്ണമെടുക്കുന്നുണ്ട്.
English Summary:
Elephant census begins in Kerala
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.