ADVERTISEMENT

കൊച്ചി ∙ കാമാസക്തിയോളം വിനാശകാരിയായ മറ്റൊരു രോഗമില്ലെന്ന ചാണക്യന്റെ വാക്കുകൾ ഉദ്ധരിച്ചാണ് ആറ്റിങ്ങൽ ഇരട്ടക്കൊല കേസിലെ വിധി ന്യായം ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തുടങ്ങുന്നത്. തങ്ങളുടെ പങ്കാളികളെയും കുട്ടികളെയും വഞ്ചിച്ച രണ്ടു ടെക്കികളുടെ കാമാസക്തി നിറഞ്ഞ അവിഹിത ബന്ധമാണു കുറ്റകൃത്യത്തിലേക്കു നയിച്ചതെന്നു കോടതി പറഞ്ഞു.

ഒരുമിച്ചു ജീവിക്കുകയെന്ന ഒരേ ലക്ഷ്യത്തോടെ പ്രതികൾ നടത്തിയ കുറ്റകരമായ ഗൂഢാലോചന സംശയാതീതമായി തെളിഞ്ഞു. ലിജീഷിനെ കൊല്ലാൻ ഗൂഢാലോചന നടത്തിയതെന്നതു സാഹചര്യ തെളിവുകളിൽനിന്ന് വ്യക്തമാണെന്നു വിലയിരുത്തിയ ഹൈക്കോടതി അനുശാന്തിക്കെതിരെ ഗൂഢാലോചനക്കുറ്റം കണ്ടെത്തിയ സെഷൻസ് കോടതി വിധി ശരിവച്ചു. 

കേസ് അപൂർവങ്ങളിൽ അപൂർവമായ ഒന്നായി കാണാനാകില്ലെന്ന കാര്യത്തിൽ ഡിവിഷൻ ബെഞ്ചിലെ ജഡ്ജിമാരായ ജസ്റ്റിസ് പി.ബി.സുരേഷ് കുമാർ, ജസ്റ്റിസ് ജോൺസൺ ജോൺ എന്നിവർ യോജിച്ചു. എന്നാൽ മിറ്റിഗേഷൻ അന്വേഷണ റിപ്പോർട്ടിനെക്കുറിച്ചു വിശദമായി പ്രതിപാദിച്ച് നിനോമാത്യുവിനു നൽകിയ ശിക്ഷ നിലനിൽക്കുമോയെന്ന കാര്യത്തിൽ ജസ്റ്റിസ് പി.ബി.സുരേഷ് കുമാർ അനുബന്ധ വിധി ന്യായം എഴുതി. വധശിക്ഷ നൽകേണ്ട സാഹചര്യമുണ്ടോയെന്നാണ് അനുബന്ധ വിധിയിൽ വിലയിരുത്തിയത്.

English Summary:

Attingal twin murder caused by illicit relationship says High Court

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com