മന്ത്രിയുടെ വിദേശ യാത്ര ബാർ മുതലാളിമാരുടെ സ്പോൺസർഷിപ്പ്: യൂത്ത് കോൺഗ്രസ്
Mail This Article
കൂറ്റനാട് (പാലക്കാട്) ∙ ബാർ കോഴ വിഷയത്തിൽ എക്സൈസ് മന്ത്രി എം.ബി.രാജേഷ് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി കൂറ്റനാടുള്ള മന്ത്രിയുടെ ക്യാംപ് ഓഫിസിലേക്കു നടത്തിയ റിജിൽ മാക്കുറ്റി ഉദ്ഘാടനം ചെയ്തു. എക്സൈസ് മന്ത്രിയുടെ കുടുംബത്തോടൊപ്പമുള്ള വിദേശ യാത്ര ബാർ മുതലാളിമാരുടെ സ്പോൺസർഷിപ്പ് ആണെന്നും കേരള ജനതയെ മദ്യ ലോബികളുടെ കയ്യിൽ കൊടുത്തു മുക്കിക്കൊല്ലാൻ ശ്രമിക്കുന്ന മന്ത്രി ഒരു നിമിഷം പോലും ആ സ്ഥാനത്തു തുടരാൻ അർഹനല്ലെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് കെ.എസ്.ജയഘോഷ് അധ്യക്ഷനായി. ഒ.കെ.ഫാറൂഖ്, വിനോദ് ചെറാട്, സുബ്രഹ്മണ്യൻ, ജിതേഷ് നാരായണൻ, പി.അരുൺകുമാർ, കെ.പി.ലിജിത് ചന്ദ്രൻ, പി.ടി.അജ്മൽ, ശ്യാം ദേവദാസ്, കെ.ഇജാസ്, സനോജ് കണ്ടലായിൽ, കെ.ദിലീപ്, കെ.വത്സൻ, എ.ഷഫീഖ്, ടി.എം.നഹാസ്, കെ.ജയശങ്കർ, കെ.സാജൻ, ജിഷിൽ രാമചന്ദ്രൻ, പി.എം.നവാസ്, കെ.നസീർ എന്നിവർ പ്രസംഗിച്ചു.