ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാനത്തെ 82 നഴ്സിങ് കോളജുകളിലെ മാനേജ്മെന്റ് സീറ്റിൽ ഏകജാലക രീതിയിൽ പ്രവേശനം നടത്താൻ മാനേജ്മെന്റ് അസോസിയേഷനുകൾ തീരുമാനിച്ചു. ജൂൺ ആദ്യവാരം അപേക്ഷ ക്ഷണിക്കും. അപേക്ഷാ ഫീസായി 1200 രൂപ ഈടാക്കും. കേരള നഴ്സിങ് കൗൺസിലിന്റെ അഫിലിയേഷൻ കോളജുകൾക്കു ലഭിക്കാനുള്ള തടസ്സം കഴിഞ്ഞദിവസം നീക്കിയിരുന്നു. ആരോഗ്യ സർവകലാശാലയുടെ അഫിലിയേഷൻ ഇന്നു ലഭിക്കും. ഏകജാലക രീതി തുടരുമെന്ന് പിഎൻസിഎംഎകെ ഭാരവാഹികൾ മന്ത്രി വീണാ ജോർജിനെ അറിയിച്ചു. അപേക്ഷാഫോമിന് ജിഎസ്ടി ഒഴിവാക്കാമെന്ന മന്ത്രിയുടെ ഉറപ്പിലാണ് ഏകജാലകം തുടരാൻ തീരുമാനിച്ചത്. 

English Summary:

Nursing: Single window admission in 82 colleges

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com