ADVERTISEMENT

വാഗമൺ ∙ രണ്ടുമാസം കൂടുമ്പോൾ പരമാവധി 400 രൂപ മാത്രം വൈദ്യുതി ബിൽ അടച്ചിരുന്ന വട്ടപ്പതാൽ സ്വദേശി അന്നമ്മ കഴിഞ്ഞ മാസത്തെ ബിൽ കണ്ട് ഞെട്ടി. ഒറ്റമുറി വീട്ടിൽ കെഎസ്ഇബി എത്തിച്ചത് 49,710 രൂപയുടെ വമ്പൻ ബിൽ. പരാതി പറഞ്ഞിട്ടും, ബിൽത്തുക അടച്ചില്ലെന്ന കാരണത്താൽ ബോർഡ് വൈദ്യുതി കണക്‌ഷൻ വിഛേദിച്ചു.

അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ പറഞ്ഞൊഴിയുമ്പോൾ കനത്ത മഴയിൽ മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിൽ കഴിയുകയാണ് ഈ വീട്ടമ്മ. കുറച്ചുനാൾ മുൻപ് ഇടിമിന്നലിൽ വീട്ടിലെ മീറ്റർ കേടായിരുന്നു. പരാതിപ്പെട്ടതിനെത്തുടർന്നു മീറ്റർ മാറ്റിവച്ചു. തുടർന്നാണ് അരലക്ഷം രൂപയോളം വരുന്ന ബിൽ ലഭിച്ചത്. എഴുപത്തിനാലുകാരിയായ അന്നമ്മ കൂലിപ്പണി ചെയ്താണു ജീവിക്കുന്നത്. ഏകമകൾ വിവാഹിതയാണ്. ഭർത്താവ് വർഷങ്ങൾക്കു മുൻപു മരിച്ചതിനു ശേഷം ഒറ്റയ്ക്കാണു താമസം.

English Summary:

Fourty nine thousand rupees current bill for single room house

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com