വോട്ട് കൂടിയിട്ടും കെ.സുരേന്ദ്രനു കെട്ടിവച്ച കാശ് പോയി; 8 എൻഡിഎ സ്ഥാനാർഥികൾക്കും നഷ്ടം
Mail This Article
×
തിരുവനന്തപുരം ∙ വയനാട്ടിൽ ബിജെപിയുടെ വോട്ട് വിഹിതം ഉയർത്താനായെങ്കിലും സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനു കെട്ടിവച്ച കാശ് പോയി. 1,41,045 വോട്ട് സുരേന്ദ്രൻ നേടിയെങ്കിലും ആകെ പോൾ ചെയ്യുന്ന വോട്ടുകളുടെ ആറിലൊന്നു ലഭിച്ചില്ലെങ്കിൽ ജാമ്യസംഖ്യ നഷ്ടപ്പെടുമെന്നാണു ചട്ടം.
വയനാട്ടിൽ പോൾ ചെയ്തത് 10.84 ലക്ഷം വോട്ടാണ്. കണ്ണൂർ, വടകര, മലപ്പുറം, പൊന്നാനി, എറണാകുളം, ഇടുക്കി, ചാലക്കുടി, മാവേലിക്കര എന്നിവിടങ്ങളിലെ എൻഡിഎ സ്ഥാനാർഥികൾക്കും കാശു നഷ്ടമായി.
English Summary:
K Surendran lost money in election
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.