ADVERTISEMENT

തിരുവനന്തപുരം∙ സംസ്ഥാനത്തെ ഗുണ്ടാ അഴിഞ്ഞാട്ടവും പൊലീസ് –ഗുണ്ടാ ബന്ധവും പ്രധാന അജൻഡയാക്കി പൊലീസ് ഉന്നതതല യോഗം 15നു ചേരും. തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം മാറിയതിനെ തുടർന്നു സംസ്ഥാന പൊലീസ് മേധാവി എസ്. ദർവേഷ് സാഹിബാണു ക്രമസമാധാന ചുമതലയുള്ള ജില്ലാ പൊലീസ് മേധാവികൾ മുതൽ എഡിജിപി വരെയുള്ള ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചത്. പൊലീസ് ആസ്ഥാനത്തെ ഉന്നതർ, ക്രൈംബ്രാഞ്ച് മേധാവി, ഇന്റലിജൻസ് മേധാവി എന്നിവരും യോഗത്തിൽ പങ്കെടുക്കും.

പൊലീസ് ആസ്ഥാനത്താണു യോഗം. വോട്ടെടുപ്പു കഴിഞ്ഞ് ഇത്തരം ഒരു യോഗം വിളിച്ചെങ്കിലും തിരഞ്ഞെടുപ്പു കമ്മിഷൻ അനുമതി നൽകിയില്ല. മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിനും അനുമതി ലഭിച്ചില്ല. അതിനാലാണു പെരുമാറ്റച്ചട്ടം കഴിഞ്ഞതിനു പിന്നാലെ യോഗം ചേരുന്നത്.

ഗുണ്ട അഴിഞ്ഞാട്ടവും പൊലീസ് ക്രിമിനൽ ബന്ധം പുറത്തു വന്നതും സർക്കാരിനു നാണക്കേടായിരുന്നു. ഇത് അമർച്ച ചെയ്യാനുള്ള കാര്യങ്ങളാണു പ്രധാനമായി ചർച്ച ചെയ്യുന്നത്. മാത്രമല്ല, 3 മാസത്തിലൊരിക്കൽ ചേരുന്ന ക്രൈം കോൺഫറൻസ് തിരഞ്ഞെടുപ്പു പ്രഖ്യാപനത്തെ തുടർന്ന് ഈ വർഷം ചേർന്നതുമില്ല. ഡിവൈഎസ്പി മുതൽ മുകളിലോട്ടുള്ള ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റപ്പട്ടിക ആഭ്യന്തര വകുപ്പു തയാറാക്കി വരികയാണ്. ഇവർ പുതിയ ചുമതലയേറ്റ ശേഷമേ മുഖ്യമന്ത്രി പൊലീസ് ഉന്നതതല യോഗം വിളിക്കുകയുള്ളൂ എന്ന് ഉന്നത ഉദ്യോഗസ്ഥർ വ്യക്തമാക്കി.

English Summary:

Eradication of Gangs on the Agenda at State Police Meeting

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com