ADVERTISEMENT

തൃശൂർ ∙ മൃദംഗ വിദ്വാൻ പ്രഫ.പാറശാല രവി, നാടകകൃത്തും സംവിധായകനുമായ ടി.എം.ഏബ്രഹാം, മോഹിനിയാട്ടം നർത്തകി കലാ വിജയൻ എന്നിവർക്കു കേരള സംഗീത നാടക അക്കാദമിയുടെ ഫെലോഷിപ് (50,000 രൂപ വീതം).  17 പേർക്ക് അക്കാദമി അവാർഡും 22 പേർക്കു ഗുരുപൂജ പുരസ്കാരവും സമ്മാനിക്കും (30,000 രൂപ വീതം). പുരസ്കാര സമർപ്പണ തീയതി പിന്നീടു പ്രഖ്യാപിക്കും.

∙ അവാർഡ് ജേതാക്കൾ: ശരത്ത് (ശാസ്ത്രീയസംഗീതം), എൻ.സമ്പത്ത് (വയലിൻ), തിരുവല്ല രാധാകൃഷ്ണൻ (ചെണ്ട), പാഞ്ഞാൾ വേലുക്കുട്ടി (ഇലത്താളം), പന്തളം ബാലൻ (ലളിതസംഗീതം), നിസ അസീസി (ഗായിക, സംഗീത സംവിധായിക), ശശി വി.നീലേശ്വരം, ബാബു ആലുവ, പയ്യന്നൂർ മുരളി, രത്നാകരൻ കോഴിക്കോട് (എല്ലാവരും നാടകം), കോട്ടയം രമേശ് (നടൻ), തൃശൂർ കൃഷ്ണകുമാർ (ഇടയ്ക്ക), കരിവെള്ളൂർ രത്നകുമാർ (ഓട്ടൻതുള്ളൽ), കലാമണ്ഡലം കൃഷ്ണകുമാർ (കഥകളിവേഷം), സിതാര ബാലകൃഷ്ണൻ (മോഹിനിയാട്ടം), ഡോ.സുമിതാ നായർ (നൃത്തം, ഭരതനാട്യം), കൈതാരം വിനോദ്കുമാർ (കഥാപ്രസംഗം).

∙ ഗുരുപൂജ പുരസ്കാരം: പ്രഫ.തൃക്കാരിയൂർ രാജലക്ഷ്മി (ശാസ്ത്രീയസംഗീതം), ഓച്ചിറ ഭാസ്കരൻ (തവിൽ), പരത്തുള്ളി രവീന്ദ്രൻ (ഗാനരചന), കണ്ണൂർ ബാലകൃഷ്ണൻ (നൃത്തം), മരുത്തോർവട്ടം ബാബു (നാഗസ്വരം), കൊല്ലം സിറാജ് (മിമിക്രി), എം.എം. സൈഫുദ്ദീൻ (ഗിറ്റാർ), കോട്ടയ്ക്കൽ ശശിധരൻ (നൃത്തം/കഥകളി), കേശവൻ കുണ്ടലായർ (കഥകളി വേഷം), പ്രതാപ് സിങ് (സംഗീത സംവിധായകൻ), എൻ.ശ്രീകാന്ത് (ഗായകൻ), ഞെക്കാട് ശശി (കഥാപ്രസംഗം), അഭയൻ കലവൂർ, പയ്യന്നൂർ ഉണ്ണിക്കൃഷ്ണൻ, ഭരതന്നൂർ ശാന്ത, പൗർണമി ശങ്കർ, അമ്മിണി വി.ചന്ദ്രാലയം, പറവൂർ അംബുജാക്ഷൻ, യവനിക ഗോപാലകൃഷ്ണൻ (എല്ലാവരും നാടകം), അഞ്ചൽ ശിവാനന്ദൻ (കേരളനടനം), ഹംസ വളാഞ്ചേരി (ഹാർമോണിയം), വക്കം ബോബൻ (നൃത്തനാടകം).

English Summary:

Fellowship to Parashala Ravi, TM Abraham and Kala Vijayan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com