ADVERTISEMENT

തിരുവനന്തപുരം ∙ ടൈപ്പ് 1 പ്രമേഹമുള്ളവർക്കും ഇൗ രോഗമുള്ള കുട്ടികളുടെ മാതാപിതാക്കൾക്കും സർക്കാർ സർവീസിൽ നിയമനത്തിലും സ്ഥലംമാറ്റത്തിലും മുൻഗണന നൽകാൻ സർക്കാർ ഉത്തരവ്.

സെറിബ്രൽ പാൾസി ഉൾപ്പെടെയുള്ള ചലനവൈകല്യം, ഭേദമായ കുഷ്ഠം, അസാധാരണമായ പൊക്കക്കുറവ്, ആസിഡ് ആക്രമണത്തിനു വിധേയരായവർ, പേശീസംബന്ധമായ അസുഖമുള്ളവർ എന്നിവർക്കുള്ള മുൻഗണനയാണ് ഇനി ടൈപ്പ് 1 പ്രമേഹമുള്ളവർക്കും ലഭിക്കുക. ഓട്ടിസം, സെറിബ്രൽ പാൾസി എന്നീ രോഗങ്ങളുള്ള കുട്ടികളുടെ മാതാപിതാക്കൾക്കും ഇൗ മുൻഗണന നൽകിയിരുന്നു. ടൈപ്പ് 1 പ്രമേഹമുള്ള കുട്ടികളുടെ മാതാപിതാക്കൾക്കും ഇനി സമാനമായ മുൻഗണന ലഭിക്കും.

English Summary:

Priority in appointment and transfer for those with type 1 diabetes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com