ADVERTISEMENT

കൊച്ചി ∙ റോജി എം. ജോൺ എംഎൽഎ ‘ക്രോണിക് ബാച്‌ലർ’ കുപ്പായം ഉപേക്ഷിക്കുന്നു. സ്വന്തം മണ്ഡലമായ അങ്കമാലിയിൽ നിന്നു തന്നെയാണ് വധു– മാണിക്യമംഗലം പുളിയേലിപ്പടി കോലഞ്ചേരി പൗലോസിന്റെ മകൾ ലിപ്സി. അടുത്ത മാസമാണ് വിവാഹം.

അങ്കമാലി കല്ലുപാലം റോഡ് മുള്ളൻമടക്കൽ എം.വി.ജോണിന്റെയും എൽസമ്മയുടെയും മകനായ റോജി വിദ്യാർഥി രാഷ്ട്രീയത്തിലൂടെയാണു ശ്രദ്ധേയനായത്. എൻഎസ്‌യുഐ ദേശീയ പ്രസിഡന്റായിരുന്ന റോജി 2016 മുതൽ അങ്കമാലി എംഎൽഎയാണ്. എംഎ, എംഫിൽ ബിരുദധാരിയാണ്. ലിപ്സി ഇന്റീരിയർ ഡിസൈനറാണ്.

English Summary:

Roji M John MLA to wed Lipzi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com