ADVERTISEMENT

കൊച്ചി ∙ റോബട്ടിക്സിന്റെയും വിർച്വൽ റിയാലിറ്റിയുടെയും നിർമിതബുദ്ധിയുടെയും വിസ്മയക്കാഴ്ചകൾ ഇന്നുകൂടി. മനോരമ ഓൺലൈനും ജെയിൻ സർവകലാശാലയും ചേർന്ന് സംഘടിപ്പിച്ച ‘റോബോവേഴ്‌സ് വിആർ’ എക്സ്പോ ഇന്നു രാത്രി 10ന് അവസാനിക്കും. കണ്ണും മനസ്സും നിറയുന്ന കാഴ്ചകളും ഒപ്പം അറിവിന്റെ കലവറയും തുറന്നിട്ടാണു മെട്രോ നഗരത്തിന് എക്സ്പോ അദ്ഭുതക്കാഴ്ചകൾ സമ്മാനിക്കുന്നത്.  

റോബോ വാർ, പാട്ടിനൊപ്പം നൃത്തം ചെയ്യുന്ന റോബട്ടുകൾ എന്നിവയ്ക്കു മുന്നിലെല്ലാം കുട്ടികൾ ആർത്തുല്ലസിക്കുന്നു. നായ്ക്കളെപ്പോലെ തുള്ളിച്ചാടുകയും തലകുത്തിമറിയുകയും ഒപ്പം ഓടുകയും ചെയ്യുന്ന റോബട് ഡോഗ്സ് ആയിരുന്നു കാണികളുടെയും ഒപ്പം കുട്ടികളുടെയും ശ്രദ്ധ ഏറ്റവുമധികം ആകർഷിച്ചത്.

മറ്റൊരു വിസ്മയം ഡ്രോൺഷോയായിരുന്നു. ഉയർന്നും താഴ്ന്നും ഫ്ലിപ്പടിച്ചും പറക്കുന്ന വിവിധ രൂപങ്ങളിലുള്ള ഡ്രോണുകൾ കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ കൗതുകത്തിലാഴ്ത്തി. നിർമിതബുദ്ധിയും റോബട്ടുകളും ഒരുമിച്ചു ചേർന്ന് അഭ്ഭുതങ്ങൾ സൃഷ്ടിക്കുന്ന പവിലിയനിലും വിർച്വൽ റിയാലിറ്റി ഗെയിം സോണിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. 

എക്സ്പോയ്ക്കെത്തിയ സീരിയൽ താരദമ്പതികളായ ചന്ദ്ര ലക്ഷ്മണും ടോഷ് ക്രിസ്റ്റിയും ഇന്നലെ എക്സ്പോ സന്ദർശിച്ചു. സിനിമ, സീരിയൽ മേഖലയിലെ ഒട്ടേറെ താരങ്ങളും എക്സ്പോയ്ക്കു മാറ്റുകൂട്ടാനെത്തി. റോബട്ടിക്സ് മേഖലയിലെ വിദഗ്ധർക്കൊപ്പം സമാന മനസ്സുള്ളവരെ പരിചയപ്പെടാനും ബന്ധം സ്ഥാപിക്കാനുമുള്ള മികച്ച അവസരവും റോബോവേഴ്‌സ് എക്സ്പോ നൽകിയതിനാൽ കരിയർ സാധ്യതകൾ തേടുന്നവർക്കും റോബോ എക്സ്പോ സഹായകമായി. 

തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന യുണീക് വേൾഡ് റോബട്ടിക്സാണ് എക്സ്പോയുടെ സാങ്കേതിക പിന്തുണ. പ്രവേശനം പാസ് വഴി. ടിക്കറ്റുകൾwww.roboversexpo.com എന്ന െവബ്സൈറ്റിലും എക്സ്പോ കൗണ്ടറിലും ലഭിക്കും.

English Summary:

Manorama Online Roboverse VR Expo

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com