ADVERTISEMENT

കോട്ടയം ∙ ഭാഗ്യചിഹ്നമായ ഓട്ടോറിക്ഷ ഔദ്യോഗികമായി അംഗീകരിച്ച് കേരള കോൺഗ്രസ് ഉന്നതാധികാര സമിതി യോഗം. സംസ്ഥാന പാർട്ടി പദവി ലഭിക്കുന്ന സാഹചര്യത്തിൽ ഓട്ടോറിക്ഷ പാർട്ടിയുടെ ചിഹ്നമായി നൽകണമെന്നാവശ്യപ്പെട്ടു സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കും. തുടർനടപടികൾക്കു ചെയർമാൻ പി.ജെ.ജോസഫിനെ യോഗം ചുമതലപ്പെടുത്തി. കോട്ടയം ലോക്സഭാ മണ്ഡലത്തിൽ പാർട്ടിയെ ജയിപ്പിച്ച ചിഹ്നം മാറ്റേണ്ട എന്നായിരുന്നു യോഗതീരുമാനം.

യുഡിഎഫിന്റെ ഐക്യമാണു ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ആധികാരിക വിജയം നേടാൻ സഹായിച്ചതെന്നു യോഗം ഉദ്ഘാടനം ചെയ്ത് പി.ജെ.ജോസഫ് എംഎൽഎ പറഞ്ഞു. നിയുക്ത എംപി ഫ്രാൻസിസ് ജോർജ്, നേതാക്കളായ പി.സി.തോമസ്, ജോയി ഏബ്രഹാം, ടി.യു.കുരുവിള, തോമസ് ഉണ്ണിയാടൻ, വക്കച്ചൻ മറ്റത്തിൽ, ജോസഫ് എം.പുതുശ്ശേരി, ഗ്രേസമ്മ മാത്യു, അപു ജോൺ ജോസഫ്, എം.പി.പോളി, കൊട്ടാരക്കര പൊന്നച്ചൻ തുടങ്ങിയവർ പ്രസംഗിച്ചു.

English Summary:

Kerala Congress Set to Petition Election Commission for Auto Symbol

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com