ADVERTISEMENT

കൊച്ചി ∙ സ്വകാര്യ വാട്സാപ് ഗ്രൂപ്പിൽ സുരക്ഷയിൽ ആശങ്ക പ്രകടിപ്പിച്ച് അയച്ച സന്ദേശത്തിന്റെ പേരിൽ ജീവനക്കാരനെതിരെ കമ്പനിയുടെ സദ്കീർത്തിയെ ബാധിച്ചെന്ന് ഉൾപ്പെടെയുള്ള കുറ്റങ്ങൾ ആരോപിക്കാനാവില്ലെന്നു ഹൈക്കോടതി വ്യക്തമാക്കി. ഇത്തരത്തിൽ സ്വകാര്യ വാട്സാപ് ഗ്രൂപ്പിൽ സന്ദേശം അയച്ചതിന്റെ പേരിൽ നടപടി സ്വീകരിക്കുന്നത് മൗലികാവകാശത്തിന്റെ ലംഘനമാണെന്ന വാദം അംഗീകരിച്ച കോടതി, കുറ്റാരോപണം നിലനിൽക്കില്ലെന്നു വ്യക്തമാക്കി.

അമോണിയ ഉപയോഗിക്കുന്നതിലെ സുരക്ഷയെ സംബന്ധിച്ച് ആശങ്ക പ്രകടിപ്പിച്ച് സന്ദേശം അയച്ചത് ഉൾപ്പെടെയുള്ള കാരണങ്ങളാൽ അച്ചടക്ക നടപടി സ്വീകരിച്ചതിനെതിരെ ഫാക്ടിലെ ജീവനക്കാരനായ ടി.വി.സുജിത് നൽകിയ ഹർജി തീർപ്പാക്കിയ ഉത്തരവിലാണ് ജസ്റ്റിസ് സതീഷ് നൈനാൻ ഇക്കാര്യം പറഞ്ഞത്.

അതേ സമയം ഉദ്യോഗമണ്ഡലിൽ ജോലി ചെയ്യുന്ന ഹർജിക്കാരന് അമ്പലമേടിലെ അമോണിയ വിഭാഗത്തിൽ അനധികൃതമായി കയറിയത് തെറ്റാണെന്നും ഇക്കാര്യത്തിൽ ഹർജിക്കാരനെ ശാസിച്ചതിൽ തെറ്റില്ലെന്നും കോടതി വിലയിരുത്തി. അമോണിയ കൈകാര്യം ചെയ്യുന്ന സ്ഥലത്ത് അനധികൃതമായി കയറി എന്നത് ഹർജിക്കാരൻ അംഗീകരിച്ചിരുന്നു. ഇക്കാര്യത്തിൽ ഔദ്യോഗികമായി അന്വേഷണം നടത്തേണ്ടതില്ലെന്നും അച്ചടക്ക നടപടി സ്വീകരിക്കുന്നതിന് മുൻപ് ഹർജിക്കാരന്റെ വാദം കേൾക്കേണ്ടതില്ലെന്നും കോടതി പറഞ്ഞു.

English Summary:

High Court quashed accusation in the name of whatsapp post

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com