ADVERTISEMENT

കൊച്ചി∙ യെമൻ പൗരൻ കൊല്ലപ്പെട്ട കേസിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു യെമനിലെ സനായിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനത്തിനു വേണ്ടിയുള്ള ചർച്ചകൾക്കായി പണം യെമനിലെ അഭിഭാഷകനിലേക്ക് എത്തിക്കാൻ ഇന്ത്യൻ എംബസിയുടെ ബാങ്ക് അക്കൗണ്ട് ഉപയോഗിക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകി. കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിയുടെ കുടുംബവുമായും അദ്ദേഹത്തിന്റെ ഗോത്രവിഭാഗ തലവന്മാരുമായുമുള്ള പ്രാഥമിക ചർച്ച ആരംഭിക്കാൻ സമാഹരിക്കേണ്ടതു 40,000 യുഎസ് ഡോളറാണ് (ഏകദേശം 33.40 ലക്ഷം രൂപ). 

ഈ തുക സേവ് നിമിഷപ്രിയ ഇന്റർനാഷനൽ ആക്‌ഷൻ കൗൺസിൽ സ്വരൂപിച്ചാൽ ഉടൻ ഇന്ത്യൻ എംബസിയുടെ അക്കൗണ്ട് വഴി സനായിലേക്കു കൈമാറാനാണ് അനുമതിയായത്. നിമിഷയുടെ മോചന ശ്രമങ്ങളുടെ ഭാഗമായി സനായിലുള്ള അമ്മ പ്രേമകുമാരി നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണു കേന്ദ്ര നടപടി. പണം സ്വരൂപിക്കാനുള്ള ശ്രമം ആക്‌ഷൻ കൗൺസിൽ ആരംഭിച്ചിട്ടുണ്ട്. അതിനിടെ, മൂന്നാഴ്ച മുതൽ ഒരു മാസം വരെ സമയമാണു നിമിഷപ്രിയയെ മോചിപ്പിക്കാനായി മുന്നിലുള്ളതെന്നു യെമനിലെ സനായിൽനിന്ന് ആക്‌ഷൻ കൗൺസിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന മനുഷ്യാവകാശ പ്രവർത്തകൻ സാമുവേൽ ജെറോം പറഞ്ഞു. 

English Summary:

Centre approves to transfer money through indian embassy for Nimishapriya's release

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com