ADVERTISEMENT

കൊച്ചി ∙ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്റെ വ്യവസ്ഥകൾ പ്രകാരമുള്ള അന്വേഷണം, സമൻസ്, പരിശോധന ഉൾപ്പെടെയുള്ള സിവിൽ നടപടികൾ സ്വീകരിക്കാൻ എഫ്ഐആർ റജിസ്റ്റർ ചെയ്യേണ്ട ആവശ്യമില്ലെന്നു ഹൈക്കോടതിയിൽ ഇ.ഡി അറിയിച്ചു. എക്സാലോജിക്ക് –സിഎംആർഎൽ അനധികൃത പണമിടപാടു സംബന്ധിച്ച കേസിൽ ഇ.ഡിയുടെ അന്വേഷണവും നടപടികളും സമൻസും ചോദ്യം ചെയ്ത് സിഎംആർഎൽ ഉൾപ്പെടെയുള്ളവർ നൽകിയ ഹർജിയിലാണ് ഇ.ഡി ഇക്കാര്യം അറിയിച്ചത്. ഇ.ഡിയുടെ വാദം ഒന്നിനു തുടരും.

പൊതുമേഖല സ്ഥാപനത്തിനും പൊതുജനങ്ങൾക്കുമായി 62% ഓഹരിയുള്ള സിഎംആർഎൽ വ്യാജ ചെലവുകൾ കണക്കിൽ കാണിച്ച് ജനങ്ങളെ വഞ്ചിക്കുകയാണ് ചെയ്തതെന്ന് ഇ.ഡിക്കു വേണ്ടി ഹാജരായ അഡ്വ.സുഹൈബ് ഹുസൈൻ വാദിച്ചു. ജസ്റ്റിസ് ടി.ആർ.രവിയാണു ഹർജി പരിഗണിച്ചത്.

മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊല്യൂഷൻസ് കമ്പനിക്ക് ഇല്ലാത്ത സേവനത്തിന് പ്രതിഫലം നൽകിയെന്ന സെറ്റിൽമെന്റ് ബോർഡിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇ.ഡി അന്വേഷണം. എക്സാലോജിക്കുമായി നടന്നത് വ്യാജ ഇടപാടാണ്. സെറ്റിൽമെന്റ് ബോർഡിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എഫ്ഐആർ റജിസ്റ്റർ ചെയ്യണമെന്ന് പൊലീസിനോട് ആവശ്യപ്പെട്ടിരുന്നെന്നും ഇ.ഡി അറിയിച്ചു.

English Summary:

Enforcement directorate says no FIR needed for black money proceedings

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com