ADVERTISEMENT

കൊച്ചി ∙ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഏറ്റെടുത്ത രാജ്യാന്തര അവയവക്കച്ചവട റാക്കറ്റിനു വേണ്ടിയുള്ള മനുഷ്യക്കടത്തു ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) പ്രകാരം ജീവപര്യന്തം തടവുശിക്ഷ ഉറപ്പാക്കുന്ന സംഘടിത കുറ്റകൃത്യം. പുതുക്കിയ ശിക്ഷാനിയമം ജൂലൈ ഒന്നുമുതൽ പ്രാബല്യത്തിൽ വന്നതും അന്വേഷണം ഏറ്റെടുക്കാനുള്ള എൻഐഎയുടെ നീക്കം വേഗത്തിലാക്കി.

കേന്ദ്ര രഹസ്യാന്വേഷണ ഏജൻസിയാണ് (ഐബി) ഇറാൻ കേന്ദ്രീകരിച്ച് അവയവക്കച്ചവടത്തിനായി മനുഷ്യക്കടത്തു നടത്തുന്ന വിവരം കേരള പൊലീസിനു കൈമാറിയത്. ഈ റാക്കറ്റിന്റെ പ്രധാന കണ്ണിയായ സബിത്ത് കൊച്ചി  രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയപ്പോഴാണു പിടികൂടി കേരള പൊലീസിനു കൈമാറിയത്.

എറണാകുളം റൂറൽ പൊലീസിന്റെ നേതൃത്വത്തിൽ കേസിൽ രണ്ടു പ്രതികളെ കൂടി അറസ്റ്റ് ചെയ്തു. വിദേശത്തേക്കു കടന്ന മുഖ്യകണ്ണി എറണാകുളം സ്വദേശി മധു ജയശങ്കറിന്റെ വിവരങ്ങളും കേരള പൊലീസ് ദേശീയ അന്വേഷണ ഏജൻസിക്കു കൈമാറി. കേസന്വേഷണം എൻഐഎ ഏറ്റെടുത്തതോടെ മധുവിനെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ച് ഇന്റർപോളിന്റെ രാജ്യാന്തര തിരച്ചിൽ നോട്ടിസ് (റെഡ് കോർണർ നോട്ടിസ്) പുറപ്പെടുവിക്കാനുള്ള നീക്കവും വേഗത്തിലാവും.

English Summary:

Human trafficking is an organised crime; Life imprisonment as per BNS

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com