‘സഖാക്കൾക്കു പണത്തോട് ആർത്തി; ക്ഷേത്രങ്ങളിൽ ഇടപെടണം, വിശ്വാസികളെ കൂടെ നിർത്തണം’
Mail This Article
×
തിരുവനന്തപുരം∙ സഖാക്കൾക്കു പണത്തോട് ആർത്തി കൂടുന്നുവെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. എങ്ങനെ സാമ്പത്തിക നേട്ടം ഉണ്ടാക്കാമെന്ന ലക്ഷ്യത്തോടെയാണു പലരും പാർട്ടിയിലേക്കു വരുന്നതെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു. തിരുവനന്തപുരത്ത് ബ്രാഞ്ച് സെക്രട്ടറിമാർക്കുള്ള റിപ്പോർട്ടിങ്ങിലാണു രൂക്ഷവിമർശനം.
വിശ്വാസങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വിട്ടുനിൽക്കരുത്. പാർട്ടി അംഗങ്ങൾ പോയില്ലെങ്കിലും അനുഭാവികൾ ക്ഷേത്രങ്ങളിൽ ഇടപെടണം. വിശ്വാസികളെ കൂടെ നിർത്തണം. ലോക്സഭാ തിരഞ്ഞെടുപ്പിൽ കണക്കുകൾ പിഴച്ചതു ഗുരുതര വീഴ്ചയാണെന്നും അദ്ദേഹം പറഞ്ഞു. താഴെത്തട്ടിലുള്ള യാഥാർഥ്യം മനസ്സിലാക്കാൻ പാർട്ടിക്കു കഴിഞ്ഞില്ലെന്നും റിപ്പോർട്ടിങ്ങിൽ സൂചിപ്പിച്ചു.
English Summary:
Comrades are greedy for money: MV Govindan
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.