ADVERTISEMENT

തൃശൂർ ∙ മേയർ എം.കെ.വർഗീസ് പദവി രാജിവച്ച് ഇടതുപക്ഷത്തിന്റെ പുതിയ മേയർക്കു പിന്തുണ നൽകണമെന്നു സിപിഐ ജില്ലാ സെക്രട്ടറി കെ.കെ.വത്സരാജ്. കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി സുരേഷ് ഗോപിയും ഇടതുപക്ഷ പിന്തുണയോടെ മേയറായ എം.കെ.വർഗീസും പൊതുചടങ്ങിൽ പരസ്പരം പ്രശംസിച്ചതു വാർത്തയായതിനു പിന്നാലെയാണ് മേയർക്കെതിരെ സിപിഐ പരസ്യമായി രംഗത്തുവന്നത്.

ബിജെപിയുടെ രാഷ്ട്രീയം അംഗീകരിക്കുന്ന മേയർ പദവി ഒഴിയുകയാണു മര്യാദയെന്നു കെ.കെ.വത്സരാജ് പറഞ്ഞു. മൂന്നേമുക്കാൽ വർഷം അദ്ദേഹത്തെ പിന്തുണച്ചത് ഇടതുപക്ഷമാണ്. ആ ഇടതുപക്ഷത്തിന്റെ മേയറെ പിന്തുണയ്ക്കുകയാണ് അദ്ദേഹം ഇനി ചെയ്യേണ്ടത്. രാജിവയ്ക്കാൻ തന്നോട് ആരും ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല എന്നായിരുന്നു മേയർ എം.കെ.വർഗീസിന്റെ പ്രതികരണം.

55 അംഗ കോർപറേഷൻ കൗൺസിലിൽ യുഡിഎഫിനും എൽഡിഎഫിനും 24 വീതം കൗൺസിലർമാരാണുള്ളത്. ബിജെപിക്ക് 6 അംഗങ്ങൾ. കോൺഗ്രസ് വിമതനായി മത്സരിച്ച് ജയിച്ച എം.കെ.വർഗീസ് ഇടതുപക്ഷ പിന്തുണയോടെ മേയർ ആകുകയായിരുന്നു.

തിരഞ്ഞെടുപ്പു പ്രചാരണസമയത്ത്, സുരേഷ് ഗോപി എംപി ആകാൻ ഫിറ്റ് ആണെന്നു മേയർ പറഞ്ഞതാണു തർക്കങ്ങളുടെ  തുടക്കം. 

മേയറെ സിപിഎം നിയന്ത്രിക്കണമെന്ന ആവശ്യവുമായി സിപിഐ ജില്ലാ സെക്രട്ടറിയും സ്ഥാനാർഥി വി.എസ്.സുനിൽകുമാറും അപ്പോൾത്തന്നെ രംഗത്തെത്തിയിരുന്നു.

English Summary:

CPI seeks resignation of Thrissur LDF mayor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com