ADVERTISEMENT

തിരുവനന്തപുരം∙ വേതന പരിഷ്കരണം ആവശ്യപ്പെട്ടു റേഷൻ വ്യാപാരികളുടെ ഭൂരിഭാഗം സംഘടനകളും അണിനിരക്കുന്ന കടയടപ്പു സമരം കാരണം ഇന്നും നാളെയും സംസ്ഥാനത്ത് റേഷൻ വിതരണം സ്തംഭിക്കും. സിഐടിയുവിന്റേത് ഉൾപ്പെടെ 4 സംഘടനകൾ അടങ്ങിയ സംയുക്ത റേഷൻ കോഓർഡിനേഷൻ സമിതി ഇന്നു മുതൽ തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിൽ 48 മണിക്കൂർ രാപകൽ സമരം നടത്തും.

എഐടിയുസിയുടെ നേതൃത്വത്തിലുള്ള കേരള റേഷൻ എംപ്ലോയീസ് ഫെഡറേഷൻ ഇന്ന് സെക്രട്ടേറിയറ്റ് മാർച്ചും ധർണയും നടത്തും. കഴിഞ്ഞ 2 ദിവസം പൊതു അവധി ദിനങ്ങളായിരുന്നതിനാൽ തുടർച്ചയായി 4 ദിവസങ്ങൾ റേഷൻ കടകൾ അടഞ്ഞുകിടക്കുന്ന സ്ഥിതിയാണ്.

ജൂലൈ മാസത്തെ റേഷൻ വിതരണം ആരംഭിക്കേണ്ട ആദ്യദിനമാണിന്ന്. സമരത്തിനു മുന്നോടിയായി ഭക്ഷ്യ, ധന മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും റേഷൻ വ്യാപാരി സംഘടനാ നേതാക്കളുമായി നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു.

English Summary:

Ration Shops Closed for 2 Days, Kerala Faces Supply Crisis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com