ADVERTISEMENT

മൂന്നാർ ∙ മൂന്നാറിൽ വീണ്ടും ഓടുന്ന വാഹനത്തിൽ യുവാക്കളുടെ അപകടകരമായ യാത്ര. കാർ പൊലീസ് പിടിച്ചെടുത്തു മോട്ടർ വാഹന വകുപ്പിനു കൈമാറി. ഇന്നലെ ഉച്ചയ്ക്ക് മൂന്നാർ - മാട്ടുപ്പെട്ടി റോഡിലൂടെയാണ് ആന്ധ്ര സ്വദേശികളായ യുവാക്കൾ കാറിൽ അഭ്യാസപ്രകടനം നടത്തി യാത്ര ചെയ്തത്. വാഹനത്തിൽ 5 യുവാക്കളാണ് ഉണ്ടായിരുന്നത്. ഇതിൽ ഒരു യുവാവാണ്‌ ശരീരം പുറത്തിട്ട് അപകടകരമായ വിധത്തിൽ കിലോമീറ്ററുകൾ യാത്ര ചെയ്തത്. ട്രാഫിക് എസ്ഐ പി.പി.ഷാജിയുടെ നേതൃത്വത്തിൽ വാഹനം പിടിച്ചെടുത്തു.

English Summary:

Stunt in a moving car

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com