ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാനത്തെ എല്ലാ വീടുകളിലും ശുദ്ധജലം എത്തിക്കുന്നതിനുള്ള ജൽജീവൻ മിഷൻ പദ്ധതി സർക്കാർ അട്ടിമറിക്കുന്നെന്നാരോപിച്ചു പ്രതിപക്ഷം നിയമസഭയിൽനിന്ന് ഇറങ്ങിപ്പോയി. എന്നാൽ, പദ്ധതി നടത്തിപ്പിൽ വീഴ്ചയില്ലെന്നും സാമ്പത്തിക പ്രതിസന്ധി കാരണം വേഗക്കുറവുണ്ടായെന്നും അനൂപ്‌ ജേക്കബിന്റെ അടിയന്തര പ്രമേയ നോട്ടിസിനു മറുപടിയായി മന്ത്രി റോഷി അഗസ്റ്റിൻ വ്യക്തമാക്കി.

വെള്ളം കിട്ടാത്തവർ ബിൽ അടയ്ക്കേണ്ടതില്ല. പദ്ധതി സുസ്ഥിര സ്രോതസ്സുകൾ ഉപയോഗിച്ചു പൂർത്തിയാക്കുമെന്നും തദ്ദേശ സ്ഥാപനങ്ങൾ തനതു ഫണ്ട് ഉപയോഗിച്ച് അടിയന്തര സ്വഭാവമുള്ള പ്രവൃത്തികൾ പൂർത്തിയാക്കിയാൽ ആ പണം സർക്കാർ മടക്കിനൽകാമെന്നും മന്ത്രി വ്യക്തമാക്കി.

English Summary:

opposition walked out assembly for Kerala government sabotaging Jaljeevan Mission project

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com