24,000 കോടിയുടെ പ്രത്യേക പാക്കേജും സിൽവർ ലൈനിന് അനുമതിയും വേണം: കേന്ദ്രത്തോട് സംസ്ഥാന സർക്കാർ
Mail This Article
×
തിരുവനന്തപുരം∙ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന് കേന്ദ്ര ബജറ്റിൽ 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ടെന്നു മന്ത്രി കെ.എൻ.ബാലഗോപാൽ. അടുത്ത 2 വർഷത്തേക്കു ഷെഡ്യൂൾ ചെയ്ത് കേന്ദ്ര ബജറ്റിൽ അനുവദിക്കണം. സിൽവർലൈൻ പദ്ധതിക്ക് അനുമതി ആവശ്യപ്പെട്ടതായും മന്ത്രി നിയമസഭയിൽ അറിയിച്ചു. എയിംസ്, കണ്ണൂരിൽ രാജ്യാന്തര ആയുർവേദ ഗവേഷണ കേന്ദ്രം, വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിനു പ്രത്യേക പാക്കേജ് എന്നിവയും ആവശ്യപ്പെട്ടു. തലശ്ശേരി– മൈസൂരു, നിലമ്പൂർ–നഞ്ചൻകോട് റെയിൽ പാതകളുടെ സർവേക്കും ഡിപിആർ തയാറാക്കുന്നതിനും കേന്ദ്രസഹായം ആവശ്യപ്പെട്ടിട്ടുണ്ട്..
English Summary:
State govt asks for special package and approval for Silver Line to Central govt
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.