ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാന സർക്കാരിന്റെ ചെലവുചുരുക്കൽ നിയന്ത്രണത്തിൽ ഇളവുനൽകാനുള്ള മന്ത്രിസഭയുടെ അധികാരം മുഖ്യമന്ത്രിക്കു നൽകി ധനവകുപ്പിന്റെ ഉത്തരവ്. വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും വാഹനം വാങ്ങൽ, വിദേശയാത്ര, വിമാനയാത്ര തുടങ്ങിയവയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തി മുൻപ് വിവിധ ഉത്തരവുകൾ സർക്കാർ പുറപ്പെടുവിച്ചിരുന്നു. ഇതു കർശനമാക്കി 2022 നവംബറിൽ ചീഫ്സെക്രട്ടറിയും ഉത്തരവിറക്കി. ഇതനുസരിച്ച് ചെലവു ചുരുക്കൽ നടപടികളിൽ ഇളവുനൽകാൻ മന്ത്രിസഭയ്ക്കാണ് അധികാരം. ധനമന്ത്രിയുടെ അനുമതിയോടെ മന്ത്രിസഭയാണ് ഇളവുനൽകുന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്. എന്നാൽ, പുതിയ ഉത്തരവു പ്രകാരം ധനമന്ത്രിയുടെ അനുമതിയോടെ മുഖ്യമന്ത്രി ഇളവ് അനുവദിച്ചാൽ മതിയാകും.

English Summary:

Austerity control by state government

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com