ADVERTISEMENT

തൃശൂർ ∙ ഹൈറിച്ച് നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട് 5 വർഷം മുൻപ് ഒട്ടേറെ പരാതികൾ ഉയർന്നിട്ടും പൊലീസ് ഇടപെട്ടു തട്ടിപ്പു മൂടിവയ്ക്കാൻ ശ്രമിച്ചുവെന്ന് അനിൽ അക്കരയുടെ പരാതി. ചില പൊലീസ് ഉദ്യോഗസ്ഥർക്കു ഹൈറിച്ചിൽ ബെനാമി നിക്ഷേപമുണ്ടെന്നും തട്ടിപ്പു മുക്കാൻ ശ്രമിച്ചവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുത്ത് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടാണ് അനിൽ അക്കര വിജിലൻസ് ഡയറക്ടർക്കു പരാതി നൽകിയത്. 2019 മുതൽ ഹൈറിച്ചിനെതിരെ നിക്ഷേപത്തട്ടിപ്പു സംബന്ധിച്ച പരാതികൾ ഉയർന്നിരുന്നു എന്നു പരാതിയിൽ പറയുന്നു. ചേർപ്പ് പൊലീസ് സ്റ്റേഷനിലടക്കം പരാതികൾ ലഭിച്ചെങ്കിലും എഫ്ഐആർ റജിസ്റ്റർ ചെയ്യാതെ പരാതിക്കാരെ പിന്തിരിപ്പിച്ച് അയയ്ക്കുകയാണ‍ു പൊലീസ് ചെയ്തതെന്ന് അനിൽ അക്കര ആരോപിക്കുന്നു. തട്ടിപ്പുകാർക്ക് അനുകൂലമായി പൊലീസ് നിലപാടെടുത്തു. ആയിരക്കണക്കിനു കോടിരൂപയുടെ തട്ടിപ്പാണെന്നു വ്യക്തമായിട്ടും നടപടിയെടുത്തില്ല. സംസ്ഥാന കോംപിറ്റന്റ് അതോറിറ്റി 212 കോടി രൂപ ഹൈറിച്ചിൽനിന്നു കണ്ടുകെട്ടിയിട്ടും പൊലീസ് അനങ്ങിയില്ലെന്നു പരാതിയിൽ പറയുന്നു.

English Summary:

Complaint against police for covering up Highrich fraud

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com