ADVERTISEMENT

പത്തനംതിട്ട ∙ മന്ത്രി വീണാ ജോർജിന്റെയും സിപിഎം ജില്ലാ സെക്രട്ടറിയുടെയും സാന്നിധ്യത്തിൽ സിപിഎമ്മിൽ ചേർന്നയാളെ കഞ്ചാവ് കൈവശം വച്ചതിന് എക്സൈസ് പിടികൂടി. കാപ്പ കേസ് പ്രതിയായിരുന്ന മലയാലപ്പുഴ സ്വദേശി ശരൺ ചന്ദ്രനൊപ്പം സിപിഎമ്മിൽ ചേർന്ന മൈലാടുംപാറ സ്വദേശി യദുകൃഷ്ണനെ(22)യാണ് ഇന്നലെ പത്തനംതിട്ടയിൽ വച്ച് എക്സൈസ് പിടികൂടിയത്. 2 ഗ്രാം കഞ്ചാവാണു പിടിച്ചത്.

എക്സൈസ് യദുവിനെ കഞ്ചാവ് കേസിൽ കുടുക്കിയതാണെന്ന് സിപിഎം പത്തനംതിട്ട ഏരിയ സെക്രട്ടറി എം.വി.സഞ്ജു ആരോപിച്ചു. യുവമോർച്ച ബന്ധമുള്ള എക്സൈസ് ഉദ്യോഗസ്ഥനാണ് കേസിനു പിന്നിലെന്നും മലയാലപ്പുഴ പഞ്ചായത്തിലെ 62 ബിജെപി പ്രവർത്തകർ സിപിഎമ്മിലെത്തിയതു മുതൽ പാർട്ടിക്കെതിരെ ഗൂഢാലോചന നടക്കുകയാണെന്നും സിപിഎം ഏരിയ സെക്രട്ടറി ആരോപിച്ചു.

രഹസ്യ വിവരത്തെ തുടർന്ന് എക്സൈസ് നടത്തിയ പരിശോധനയിലാണു യദു പിടിയിലായത്. 

English Summary:

Man who joined CPM along with Kappa case accused arrested in ganja case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com