ADVERTISEMENT

തൊടുപുഴ ∙ മൂന്നാർ ഏരിയ സെക്രട്ടറിയുടെയും കുടുംബാംഗങ്ങളുടെയും പേരിലെടുത്ത ഒരു കോടിയോളം രൂപയുടെ വായ്പക്കുടിശിക ഉടൻ അടച്ചുതീർക്കാൻ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിയുടെ കർശന നിർദേശം. പാർട്ടിയുടെ കീഴിൽ പ്രവർത്തിക്കുന്ന മൂന്നാർ സർവീസ് സഹകരണ ബാങ്കിലെ ഒരു കോടി രൂപയ്ക്കടുത്ത കുടിശിക ഈ മാസം 25നു മുൻപ് അടച്ചുതീർക്കണമെന്നും അല്ലാത്തപക്ഷം പാർട്ടി നടപടിയെടുക്കുമെന്നുമാണു നേതാവിനോടു ജില്ലാ സെക്രട്ടറി സി.വി.വർഗീസ് നിർദേശിച്ചത്.

ലോക്സഭാ തിരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ബ്രാഞ്ച്, ലോക്കൽ സെക്രട്ടറിമാർ, ഏരിയ കമ്മിറ്റിയംഗങ്ങൾ എന്നിവരുടെ റിപ്പോർട്ടിങ്ങിൽ മൂന്നാർ ഏരിയ സെക്രട്ടറിയുടെ പേരെടുത്തു പറയാതെ, വായ്പ കുടിശികയായ വിവരം ജില്ലാ സെക്രട്ടറി വെളിപ്പെടുത്തിയിരുന്നു. 

മൂന്നാർ സർവീസ് സഹകരണ ബാങ്കിൽ നിന്നു വായ്പയെടുത്തതും കുടിശിക വരുത്തിയവരുമായ മുഴുവൻ പാർട്ടി അംഗങ്ങളുടെയും വിവരങ്ങൾ നൽകാനും ജില്ലാ സെക്രട്ടറി നിർദേശം നൽകിയിട്ടുണ്ടെന്നാണു സൂചന.

നക്ഷത്ര ഹോട്ടൽ ബാങ്കിന് കീഴിലേക്ക് മാറ്റുന്നു

മൂന്നാർ സർവീസ് സഹകരണ ബാങ്കിനു വേണ്ടിയെന്നു പറഞ്ഞ് മാട്ടുപ്പെട്ടി റോഡിൽ കോടികൾ ചെലവിട്ടു വാങ്ങിയ നക്ഷത്ര ഹോട്ടലിന്റെ ഉടമസ്ഥാവകാശം മൂന്നുപേരുടെ പേരിലുള്ള കമ്പനിയിൽ നിന്നു മാറ്റി ബാങ്കിനു കീഴിലാക്കാൻ നടപടി തുടങ്ങി. ‘മാക്സി മൂന്നാർ’ എന്ന നക്ഷത്ര ഹോട്ടൽ പാർട്ടി ജില്ലാ സെക്രട്ടേറിയറ്റംഗം, ജില്ലാ കമ്മിറ്റിയംഗം, മൂന്നാർ സഹകരണ ബാങ്ക് മുൻ സെക്രട്ടറി എന്നിവരുടെ പേരിലുണ്ടാക്കിയ കമ്പനിയുടെ ഉടമസ്ഥതയിലായിരുന്നു. എന്നാൽ ഇത്തരത്തിൽ സ്ഥാപനം കമ്പനിയായി പ്രവർത്തിക്കാൻ കഴിയില്ലെന്ന അസിസ്റ്റന്റ് റജിസ്ട്രാറുടെ നിർദേശത്തെത്തുടർന്നാണ് ഉടമസ്ഥാവകാശം ബാങ്കിനു കീഴിലേക്കു മാറ്റുന്നത്.

English Summary:

One crore rupees loan for CPM Area Secretary in Munnar Cooperative Bank

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com