ADVERTISEMENT

തിരുവനന്തപുരം ∙ വയനാട് പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി ജെ.എസ്.സിദ്ധാർഥന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കാൻ നിയോഗിച്ച അന്വേഷണ കമ്മിഷൻ 17ന് ഗവർണർ ആരിഫ് മുഹമ്മദ്ഖാന് റിപ്പോർട്ട് സമർപ്പിക്കും. ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് എ.ഹരിപ്രസാദിനെയാണ് അന്വേഷണ കമ്മിഷനായി ചാൻസലർ കൂടിയായ ഗവർണർ മാർച്ചിൽ നിയമിച്ചത്. വെറ്ററിനറി സർവകലാശാല വൈസ്ചാൻസലർ, ഡീൻ, സിദ്ധാർഥന്റെ രക്ഷിതാക്കൾ, സഹപാഠികൾ, അധ്യാപകർ, പ്രതിപ്പട്ടികയിലുള്ള രണ്ട് വിദ്യാർഥികളുടെ രക്ഷിതാക്കൾ എന്നിവർ ഉൾപ്പെടെ 29 പേരിൽ നിന്ന് മൊഴിയെടുത്തു. 

English Summary:

Report on JS Siddharth's death case will submit to Governor Arif Mohammad Khan on July 17

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com