ADVERTISEMENT

തിരുവനന്തപുരം / കോട്ടയം ∙ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനം 18നു രാവിലെ 11നു പുതുപ്പള്ളിയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യുമെന്നു ചാണ്ടി ഉമ്മൻ എംഎൽഎ അറിയിച്ചു. 3,000 കുട്ടികൾക്കു 30 ലക്ഷം രൂപയുടെ സ്കോളർഷിപ് ഗവർണർ വിതരണം ചെയ്യും. ഭവനരഹിതർക്ക് ഒരേക്കർ ഭൂമി നൽകുന്നതിന്റെയും പുതുപ്പള്ളി കൂരോപ്പട പഞ്ചായത്തിൽ സ്പോർട്സ് ഹബ് നിർമിക്കുന്നതിനുള്ള 50 സെന്റ് സ്ഥലത്തിന്റെയും സമ്മതപത്രം ചടങ്ങിൽ കൈമാറും. 

വൈകിട്ട് 3.30ന് ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ ഓഫിസ് ഉദ്ഘാടനം എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ കോട്ടയത്ത് നിർവഹിക്കും. 4ന് മാമ്മൻ മാപ്പിള ഹാളിൽ ഉമ്മൻ ചാണ്ടി ഫൗണ്ടേഷന്റെ ഉദ്ഘാടനവും അദ്ദേഹം നിർവഹിക്കുമെന്നും ചാണ്ടി ഉമ്മൻ അറിയിച്ചു. 

14ന് ഉമ്മൻ ചാണ്ടി ചികിത്സാസഹായ പദ്ധതിയുടെ ഉദ്ഘാടനം ഏറ്റുമാനൂരിൽ നടത്തും. 15നു പുതുപ്പള്ളി, വാകത്താനം പഞ്ചായത്തുകളിൽ ഉമ്മൻ ചാണ്ടി സ്മൃതിയാത്ര. ‘കുഞ്ഞൂഞ്ഞ് സ്നേഹ സ്പർശം’ എന്ന പേരിൽ 17,18,19 തീയതികളിൽ അയ്യങ്കാളി ഹാളിൽ സംഘടിപ്പിക്കുന്ന ചിത്രപ്രദർശനത്തിന്റെ ഉദ്ഘാടനം 17നു കർണാടക സ്പീക്കർ യു.ടി.ഖാദർ നിർവഹിക്കും. 19ന് ഉമ്മൻ ചാണ്ടി ലീഡർഷിപ് സമ്മിറ്റ് തിരുവനന്തപുരം മാസ്കറ്റ് ഹോട്ടൽ സിംഫണി ഹാളിൽ നടത്തും. പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. 

20നു വെട്ടുകാട്, വട്ടിയൂ‍ർക്കാവ് എന്നിവിടങ്ങളിൽ മെഡിക്കൽ ക്യാംപ്. 21നു ജില്ലാതല ബാഡ്മിന്റൻ ടൂർണമെന്റ്. 22ന് ഉമ്മൻ ചാണ്ടി സ്കോളർഷിപ് വിതരണം മാസ്കറ്റ് ഹോട്ടലിൽ ഗോവ ഗവർണർ പി.എസ്.ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്യും. 23നു കൊല്ലത്ത് സംസ്ഥാനതല ബാഡ്മിന്റൻ ടൂർണമെന്റ്. 22,23,24 തീയതികളിൽ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ അഖിലേന്ത്യാ ക്രിക്കറ്റ് ടൂർണമെന്റ്. ഉമ്മൻ ചാണ്ടിയുടെ പേരിൽ നിർമാണം പൂർത്തീകരിച്ച വീടിന്റെ താക്കോൽദാനം 25നു കന്യാകുമാരിയിൽ നടത്തും. 

ഓഗസ്റ്റ് 21 മുതൽ 23 വരെ മലപ്പുറത്ത് ഫുട്ബോൾ ടൂർണമെന്റ്. സെപ്റ്റംബർ 8ന് ഉമ്മൻ ചാണ്ടി മെമ്മോറിയൽ എംഎൽഎ എക്സലൻസ് അവാർഡ് സമർപ്പണവും നടക്കും

English Summary:

Advanced programs for Oommen Chandy commemoration

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com