ADVERTISEMENT

കോട്ടയം ∙ പാമ്പുകടിയേറ്റാൽ ചികിത്സാസഹായമായി പരമാവധി ഒരു ലക്ഷം രൂപ വരെ വനംവകുപ്പിൽ നിന്നു ലഭിക്കും. വനത്തിനു പുറത്തു പാമ്പുകടിയേറ്റു മരിച്ചാൽ 2 ലക്ഷം രൂപ നഷ്ടപരിഹാരവും വനത്തിനകത്താണെങ്കിൽ 10 ലക്ഷം രൂപയും ലഭിക്കും. കടന്നലിന്റെയോ തേനീച്ചയുടെയോ കുത്തേറ്റു മരിച്ചാലും 2 ലക്ഷം രൂപ വരെ നഷ്ടപരിഹാരം ലഭിക്കും. 

തേനീച്ച/കടന്നൽ എന്നിവയുടെ കുത്തേറ്റു വനത്തിനകത്താണു മരണം സംഭവിക്കുന്നതെങ്കിൽ 10 ലക്ഷം രൂപ വരെ നഷ്ടപരിഹാരം ലഭിക്കും. 2022 ഒക്ടോബർ 25 മുതൽ ഉത്തരവിനു പ്രാബല്യം ഉണ്ടാകുമെന്നും വനംവകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. 

പാമ്പുകടിയേറ്റാൽ അക്ഷയകേന്ദ്രങ്ങൾ വഴിയാണു സഹായത്തിന് അപേക്ഷിക്കേണ്ടത്. ആശുപത്രിയിലെ ബില്ലുകളും ഡോക്ടറുടെ സാക്ഷ്യപത്രവും ഒപ്പം നൽകണം. 

വന്യജീവി ആക്രമണത്തിൽ സ്ഥിരം അംഗവൈകല്യം സംഭവിച്ചാൽ 2 ലക്ഷം രൂപ നഷ്ടപരിഹാരം ലഭിക്കുന്ന രീതിയിൽ ചട്ടം ഭേദഗതി ചെയ്തിട്ടുണ്ടെന്നു ഡിഎഫ്ഒ എൻ.രാജേഷ് വ്യക്തമാക്കി. അതേസമയം, വന്യജീവി സംരക്ഷണ നിയമപ്രകാരം കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ടവർക്ക് ഈ സഹായത്തിന് അർഹതയുണ്ടാകില്ല. എങ്കിലും ഇങ്ങനെ ശിക്ഷിക്കപ്പെട്ടവർ, കുറ്റകൃത്യത്തിനിടയിൽ അല്ലാതെ വന്യജീവി ആക്രമണത്തിൽ മരിച്ചാൽ സഹായം നൽകണമെന്നും വ്യവസ്ഥയുണ്ട്.

English Summary:

Compensation for snakebite treatment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com