ADVERTISEMENT

തിരുവനന്തപുരം∙ സ്വന്തമായി സോളർ വൈദ്യുതി ഉൽ‍പാദിപ്പിക്കുന്നവർക്ക് ബജറ്റിലൂടെ വർധിപ്പിച്ച തീരുവ സർക്കാർ പിൻവലിച്ചു. 1.2 പൈസയിൽ നിന്നു 15 പൈസയായിട്ടാണ് ഏപ്രിൽ 1ന് വർധിപ്പിച്ചത്. സോളർ പാനലുകൾ സ്ഥാപിച്ചവർക്ക് ഇത് അധികഭാരമാകുമെന്നു നിയമസഭയിൽ പ്രതിപക്ഷം ചൂണ്ടിക്കാട്ടി. ഭരണപക്ഷവും ഇതേ അഭിപ്രായം സർക്കാരിനെ അറിയിച്ചിരുന്നു. തുടർന്നാണ് വർധന ഒഴിവാക്കി ഇന്നലെ ധനബിൽ നിയമസഭ പാസാക്കിയത്.

കുടുംബക്കോടതിയിലെ സ്വത്തു സംബന്ധമായ കേസുകൾക്കും ചെക്ക് കേസുകൾക്കും കോർട്ട് ഫീ സ്റ്റാംപ് നിരക്ക് വർധിപ്പിച്ചത് ഇളവു ചെയ്തു. താമസിക്കുന്ന വീട് ഒഴിവാക്കിയുള്ള വസ്തുക്കളുടെ മൂല്യത്തിന്റെ നിശ്ചിത ശതമാനമായിരിക്കും ഇനി ഫീസ് നിശ്ചയിക്കാൻ പരിഗണിക്കുക. പാട്ടക്കരാറുകളുടെ സ്റ്റാംപ് ഡ്യൂട്ടി നിരക്കും കുറച്ചു. വലിയ ടൂറിസ്റ്റ് ബസുകൾക്ക് ബജറ്റിൽ പ്രഖ്യാപിച്ചിരുന്ന ത്രൈമാസ റോഡ് നികുതി നിരക്കുകളിലും ഇളവുണ്ട്. സാധാരണ സീറ്റ് ഒന്നിന് 2,250 രൂപ നികുതി 1,500 ആയും പുഷ്ബാക് സീറ്റ് ഒന്നിന് 3,000 രൂപയിൽ നിന്നു 2,000 രൂപയായും കുറച്ചു. സ്ലീപ്പർ ബെർത്ത് ഒന്നിന് 4,000 രൂപയിൽ നിന്നു 3,000 രൂപയാക്കി.

English Summary:

Solar generation duty and family court fees reduced

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com