ADVERTISEMENT

തിരുവനന്തപുരം ∙ ഡൽഹിയിൽ അഴിമതിക്കാർ ബിജെപിയിലും കേരളത്തിൽ ക്രിമിനലുകൾ സിപിഎമ്മിലും ചേർന്നാൽ അവർ പരിശുദ്ധരായി മാറുമെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. നിയമസഭയിൽ ഉപധനാഭ്യർഥന ചർച്ചയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

മന്ത്രി വീണാ ജോർജാണ് 12 ക്രിമിനൽ കേസിൽ ഉൾപ്പെട്ട്, കാപ്പ കേസുകളിൽ പ്രതിയായ ഒരു ക്രിമിനലിനെ മാലയിട്ട് സിപിഎമ്മിലേക്കു സ്വീകരിച്ചത്. ഈ പ്രതിയോടൊപ്പം 62 പേരാണ് സിപിഎമ്മിൽ ചേർന്നത്. അതിൽ ഒരാളായ മൈലാടുംപാറ സ്വദേശിയെ ബുധനാഴ്ച കഞ്ചാവുമായി എക്സൈസ് പിടികൂടി.

യുഡിഎഫ് സർക്കാരിന്റെ കാലത്ത് ബാർ ഉടമയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദൻ നൽകിയ പരാതിയിൽ കേസെടുത്തു. സർക്കാരിനു പണം നൽകണമെന്ന് ഇപ്പോഴും ഒരു ബാർ ഉടമ വെളിപ്പെടുത്തി. പ്രതിപക്ഷ നേതാവെന്ന നിലയിൽ താനും പരാതി നൽകി. ആ പരാതി പൊലീസ് മാറ്റിവച്ചു.

മന്ത്രി കെ.എൻ.ബാലഗോപാൽ പറയേണ്ട കാര്യങ്ങളാണു ചട്ടം 300 അനുസരിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ നടത്തിയ പ്രസ്താവന. 3 വർഷമായി പ്രതിപക്ഷം പറഞ്ഞ കാര്യങ്ങൾ പ്രസ്താവനയിലൂടെ മുഖ്യമന്ത്രി തുറന്നു സമ്മതിച്ചു. സ്വർണത്തിൽ ആയിരക്കണക്കിനു കോടിയുടെ വെട്ടിപ്പാണു നടക്കുന്നത്. ഐജിഎസ്ടിയിൽ 25000 കോടി രൂപ നഷ്ടപ്പെടുത്തിയെന്നു പ്രതിപക്ഷമല്ലേ ആദ്യം പറഞ്ഞത്. ഇപ്പോൾ അത് 30000 കോടിയായി – സതീശൻ പറ‍ഞ്ഞു.

English Summary:

VD Satheesan says If criminals join CPM becomes saints

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com