ADVERTISEMENT

ന്യൂഡൽഹി ∙ നിതി ആയോഗിന്റെ സുസ്ഥിര വികസന ലക്ഷ്യ (എസ്ഡിജി) സൂചികയിൽ കേരളം തുടർച്ചയായ നാലാം തവണയും ഒന്നാമത്. 16 വികസന മാനദണ്ഡങ്ങൾ പരിഗണിച്ചപ്പോൾ നൂറിൽ 79 പോയിന്റുമായി കേരളവും ഉത്തരാഖണ്ഡും ഒന്നാം സ്ഥാനം പങ്കിട്ടു. ദേശീയ ശരാശരി 71 ആണ്.

തമിഴ്നാട് (78), ഗോവ (77) എന്നിവയാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ബിഹാറാണ് ഏറ്റവും പിന്നിൽ‌ (57). പട്ടിണി ഇല്ലാതാക്കൽ, ഗുണമേന്മയുള്ള വിദ്യാഭ്യാസം, ഊർജം എന്നീ വികസന മാനദണ്ഡങ്ങളിൽ കേരളം ഒന്നാമതാണ്. സാമൂഹിക, സാമ്പത്തിക, പാരിസ്ഥിതിക മാനദണ്ഡങ്ങൾ പ്രകാരമുള്ള സൂചിക 2018–19 മുതലാണു പ്രസിദ്ധീകരിച്ചു തുടങ്ങിയത്. 

English Summary:

Kerala again top rank in NITI Aayogs sdg index

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com