ADVERTISEMENT

ചങ്ങനാശേരി ∙ മുൻ അത്‌ലീറ്റായ കായികാധ്യാപിക സ്കൂളിൽ കുഴഞ്ഞുവീണു മരിച്ചു. ചങ്ങനാശേരി പറാൽ പാറത്തറ വീട്ടിൽ മനു ജോൺ (50) ആണു മരിച്ചത്. 24 വർഷമായി തെങ്ങണ ഗുഡ് ഷെപ്പേഡ് പബ്ലിക് സ്കൂൾ ആൻഡ് ജൂനിയർ കോളജിലെ കായികാധ്യാപികയായിരുന്നു. ഇന്നലെ രാവിലെ 9നു സ്കൂളിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. 

എംജി സർവകലാശാലാ ക്രോസ് കൺട്രി ടീം മുൻ ക്യാപ്റ്റനാണ്. ഒളിംപ്യൻ അഞ്ജു ബോബി ജോർജിനൊപ്പം പരിശീലനം നടത്തുകയും മത്സരങ്ങളിൽ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. മൃതദേഹം ഇന്നു രാവിലെ 9.30നു സ്കൂളിലെത്തിക്കും. സംസ്കാരം 3.30നു വീട്ടിലെ ചടങ്ങുകൾക്കുശേഷം പറാൽ സെന്റ് ആന്റണീസ് പള്ളിയിൽ. പിതാവ്: പരേതനായ പാറത്തറ തോമസ് മാത്യു. അമ്മ: ചിന്നമ്മ തോമസ്. മക്കൾ: മേഘ ജോൺസൺ (കാനഡ), മെൽബിൻ ജോൺസൺ. മരുമകൻ: രവി കൃഷ്ണ (കാനഡ).

English Summary:

Sports teacher collapsed and died at school

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com