ലാത്വിയയിലെ കായലിൽ മലയാളി യുവാവിനെ കാണാതായി
Mail This Article
×
മൂന്നാർ∙ യൂറോപ്യൻ രാജ്യമായ ലാത്വിയയിലെ കായലിൽ മലയാളി യുവാവിനെ കാണാതായി. ആനച്ചാൽ അമ്പലത്തിനു സമീപം താമസിക്കുന്ന അറയ്ക്കൽ ഷിന്റോയുടെയും റീനയുടെയും മകൻ ആൽബിനെയാണു (19) കാണാതായത്. പ്ലസ്ടുവിനു ശേഷം ലാത്വിയയിൽ പഠിക്കുകയായിരുന്നു ആൽബിൻ. 5 മാസങ്ങൾക്കു മുൻപാണ് ആൽബിൻ യൂറോപ്പിലേക്കു പോയത്.
വ്യാഴാഴ്ച അർധരാത്രിയോടെയാണു ആൽബിന്റെ ലാത്വിയയിലുള്ള സുഹൃത്തുക്കൾ ആനച്ചാലിലെ വീട്ടിലേക്ക് അപകടവിവരം അറിയിച്ചത്. നാല് സുഹൃത്തുക്കൾക്കൊപ്പം കായലിൽ കുളിക്കുന്നതിനിടയിൽ ആൽബിൻ ചുഴിയിൽ മുങ്ങിപ്പോകുകയായിരുന്നു. മറ്റു നാലു പേരും രക്ഷപ്പെട്ടു. മുങ്ങൽ വിദഗ്ധരുടെ നേതൃത്വത്തിൽ മണിക്കൂറുകൾ തിരച്ചിൽ നടത്തിയെങ്കിലും ആൽബിനെ കണ്ടെത്താനായില്ല എന്നാണു സുഹൃത്തുക്കൾ അറിയിച്ചത്.
English Summary:
Malayali youth is missing in lake in Latvia
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.